വയോധിക ട്രെയിന്‍തട്ടി മരിച്ചനിലയില്‍
1600790
Sunday, October 19, 2025 1:23 AM IST
മെഡിക്കല്‍കോളജ്: വയോധികയെ ട്രെയിന്‍തട്ടി മരിച്ചനിലയില്‍ കണ്ടെത്തി. കരിക്കകം മതില്‍മുക്ക് മുസ്ലിം ജമാഅത്തിനു സമീപം മുടുമ്പില്‍ പുത്തന്‍വീട്ടില്‍ എം. ഗിരിജകുമാരി (63) യാണ് മരിച്ചത്. കഴിഞ്ഞദിവസം ഉച്ചയ്ക്കാണ് ദാരുണമായ സംഭവം ഉണ്ടായത്.
തിരുവനന്തപുരത്തേക്കു വന്ന ജനശതാബ്ദി എക്സ്പ്രസിനു മുന്നില്‍ ഇവര്‍ ചാടുകയായിരുന്നുവെന്നാണ് ലോക്കോ പൈലറ്റ് പോലീസിന് നല്കിയ മൊഴി. വീടിനു സമീപത്ത് മതില്മുക്കില് റെയില്‍വേട്രാക്ക് കടന്നുപോകുന്ന വളവിലാണ് ഇവര്‍ ചാടിയത്.
കൈകാലുകളും ശരീരവും ഒടിഞ്ഞു നുറുങ്ങിയ നിലയിലായിരുന്നു. ഭര്‍ത്താവിന്റെ അസുഖവും തുടര്‍ന്നുള്ള മാനസിക വിഷമവുമാണ് ആത്മഹത്യക്കു കാരണമെന്നു പോലീസ് പറയുന്നു. പേട്ട പോലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ സ്വീകരിച്ചു.
മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. ഭര്‍ത്താവ്: എം. മോഹനന് നായര്‍. മക്കള്‍: എം. നിശാന്ത്, എം. നിതീഷ്. മരുമക്കള്‍: പി. മാലിനി, കെ. അഭിരാമി. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.