തൊണ്ടിമുതൽ തിരിമറി കേസ്: അന്തിമവാദം തുടങ്ങി
1600962
Sunday, October 19, 2025 6:41 AM IST
നെടുമങ്ങാട്: മുൻ മന്ത്രിയും എംഎൽഎയുമായ ആന്റണി രാജുവിനെതിരായ തൊണ്ടി മുതലിൽ തിരിമറി നടത്തിയെന്ന കേസിൽ അന്തിമവാദം നെടുമങ്ങാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഒന്നിൽ തുടങ്ങി.
കഴിഞ്ഞദിവസം ഉച്ചകഴിഞ്ഞാണ് പ്രോസിക്യൂഷൻ വാദം ആരംഭിച്ചത്.പബ്ലിക് പ്രോസിക്യൂട്ടർ മൻമോഹന്റെ വാദം രണ്ട് മണിക്കൂറോളം നീണ്ടു. വാദം വൈകിട്ട് 5.45 വരെ നീണ്ടു. കഴിഞ്ഞ മൂന്നിന് നെടുമങ്ങാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഒന്നിൽ ഹാജരായ ഒന്നാം പ്രതി ജോസിനും രണ്ടാം പ്രതി ആന്റണി രാജു എംഎൽഎയ്ക്കും പ്രോസിക്യൂഷൻ നൽകിയ തെളിവുകൾ മജിസ്ട്രേറ്റ് വായിച്ചു കേൾപ്പിച്ചിരുന്നു.
തുടർന്നാണ് അന്തിമ വാദം ആരംഭിച്ചത്.കേസിൽ 29 സാക്ഷികൾ ഉണ്ടെങ്കിലും 19 പേരെ മാത്രമാണ് വിസ്തരിച്ചത്. മരണപ്പെട്ടതിനെ തുടർന്നും അസുഖത്തെ തുടർന്നും 8 പേരെയും 2 പേരെ പ്രോസിക്യൂഷനും ഒഴിവാക്കിയിരുന്നു. വരുംദിവസങ്ങളിൽ വാദം തുടരും.