ജനാര്‍ദനപുരം ഹയര്‍ സെക്കൻഡറി സ്കൂളില്‍ സ്നേഹാമൃതം പദ്ധതി
1600961
Sunday, October 19, 2025 6:41 AM IST
വെള്ളറട: നിരവധി ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കി വരുന്ന ഒറ്റശേഖരമംഗലം ജനാര്‍ദനപുരം ഹയര്‍ സെക്കൻഡറി സ്കൂളില്‍ മെഡിക്കല്‍ കോളജ്, ആര്‍സിസി ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്ന അശരണരും ആലംബഹീനരുമായ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ഒരു നേരത്തെ ഭക്ഷണപ്പൊതി നല്കുന്ന പദ്ധതിയായ സ്നേഹാമൃതം പദ്ധതിയ്ക്ക് ഇന്ന് തുടക്കമിട്ടു.
കുട്ടികളുടേയും രക്ഷിതാക്കളുടേയും സഹകരണത്തോടെ എല്ലാ മാസവും 1500 പേര്‍ക്ക് ഭക്ഷണപ്പൊതി നല്‍കാനാണ് ലക്ഷ്യം. ഉദ്ഘാടനത്തോടനുബന്ധിച്ച് ആര്‍സിസിയില്‍ ചികിത്സയില്‍ കഴിയുന്ന രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കുമായി 1000 പേര്‍ക്ക് ഭക്ഷണപ്പൊതി വിതരണം നടത്തി.