കരമനയാറ്റിൽ അജ്ഞാത മൃതദേഹം
1601347
Monday, October 20, 2025 10:04 PM IST
പേരൂർക്കട: കരമനയാറ്റിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. ഇന്നലെ ഉച്ചയ്ക്ക് 12 നാണ് 65 വയസ്സ് പ്രായം തോന്നിക്കുന്ന പുരുഷന്റെ മൃതദേഹം ആനന്ദ് നഗർ ഭാഗത്ത് ആറ്റിൽ കണ്ടെത്തിയത്. കമിഴ്ന്നു കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം.
മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കം വരുമെന്ന് പോലീസ് അറിയിച്ചു. മൃതദേഹം തിരുവനന്തപരം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.