കാട്ടുപന്നിയുടെ ആക്രമണത്തിൽ രണ്ട് വനം ജീവനക്കാർക്കു പരിക്ക്
1601317
Monday, October 20, 2025 7:01 AM IST
നെയ്യാർഡാം: കാട്ടുപന്നിയുടെ ആക്രമണത്തിൽ നെയ്യാർ വൈൽഡ് ലൈഫ് സാങ്ച്വറിയിലെ രണ്ട് ജീവനക്കാർക്ക് പരിക്കേറ്റു. കോട്ടൂർ സെക്ഷനിലെ ബീറ്റ് ഫോറസ്റ്റ് അസിസ്റ്റന്റ് രാജേന്ദ്രൻ കാണി, ജീവനക്കാരനായ ഷൈജു സതീശൻ എന്നിവർക്കാണ് ആണ് ഡ്യൂട്ടി സമയത്ത് കാട്ടു പന്നിയുടെ ആക്രമണത്തിൽ പരിക്കേറ്റത്. ഇവരുടെ തലയിലും കൈയിലും വയറിലും പരിക്കുണ്ട്.
ശനിയാഴ്ച രാത്രി 9നായിരുന്നു ഇവർക്കു നേരെ കാട്ടുപന്നിയുടെ ആക്രമണം ഉണ്ടായത്.
ഡ്യൂട്ടിക്കിടെ കാപ്പി കുടിക്കാൻ ഇറങ്ങിയപ്പോൾ കാപ്പ് കാട് ആനപരിപാലന കേന്ദ്രത്തിന്റെ പ്രവേശന കവാടത്തിന് സമീപമാണ് കാട്ടുപാന്നിയുടെ ആക്രമണം ഉണ്ടായത്. രാജേന്ദ്രൻ കാണിയും ഷൈജു സതീശനും ബൈക്കിൽ സഞ്ചരിക്കവെ കാട്ടുപന്നി ആക്രമിക്കുകയായിരുന്നു. ഇരുവരും
നെയ്യാർ ഡാം , ആര്യനാട് ഗവ.ആശുപത്രികളിൽ ചികിത്സതേടി . ബൈക്കിന് സാരമായ തകരാറുണ്ട്.