സംസ്ഥാനത്ത് മൊബിലിറ്റി രംഗത്ത് വിപ്ലവം: ധാരണാപത്രം ഒപ്പുവച്ചു
1601311
Monday, October 20, 2025 6:44 AM IST
തിരുവനന്തപുരം: കേരളത്തിന്റെ ഇന്നൊവേഷൻ ഇക്കോസിസ്റ്റത്തിന് ഉണർവേകുന്നതിന് ട്രെസ്റ്റ് റിസർച്ച് പാർക്ക്, ഓട്ടോമോട്ടീവ് റിസർച്ച് അസോസിയേഷൻ ഓഫ് ഇന്ത്യ (എആർഎഐ), കേരള ഡെവലപ്മെന്റ് ആൻഡ് ഇന്നൊവേഷൻ സ്ട്രാറ്റജിക് കൗണ്‍സിൽ (കെഡിസ്ക്) എന്നീ സ്ഥാപനങ്ങൾ ധാരണാപത്രം ഒപ്പുവച്ചു. ഇലക്ട്രിക്, സ്മാർട്ട് മൊബിലിറ്റി സാങ്കേതിക വിദ്യകളിൽ സംസ്ഥാനത്തെ ഒരു ഗവേഷണവികസന കേന്ദ്രമാക്കി മാറ്റാൻ ലക്ഷ്യമിട്ടുള്ളതാണ് ഈ പങ്കാളിത്തം.
മൊബിലിറ്റി സാങ്കേതികവിദ്യകളിൽ ഫണ്ടിംഗോടെയുള്ള പ്രോജക്റ്റുകൾ ആരംഭിക്കുന്നതിനായി സംയുക്ത ഗവേഷണം, പവർ ഇലക്ട്രോണിക്സ്, ബാറ്ററി സാങ്കേതികവിദ്യകൾ എന്നിവയിൽ പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പുകൾക്ക് ഇൻകുബേഷൻ, മാർഗനിർദ്ദേശം, വ്യവസായ ബന്ധങ്ങൾ എന്നിവ ഉറപ്പാക്കുന്നതിന് സ്റ്റാർട്ടപ്പ് പിന്തുണ എന്നിങ്ങനെ നാല് പ്രധാന മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ് ധാരണാപത്രം.
മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. കെ. എം. എബ്രഹാം, കെഡിസ്ക് മെന്പർ സെക്രട്ടറി ഡോ. പി. വി. ഉണ്ണികൃഷ്ണൻ, എആർഎഐ ഡയറക്ടർ ഡോ. റെജി മത്തായി , ഡോ. എം.എസ്.രാജശ്രീ (സിഇഒ, ട്രെസ്റ്റ് റിസർച്ച് പാർക്ക്), ഡോ. വി. ചന്ദ്രശേഖർ(സീനിയർ ഡയറക്ടർ, സിഡാക്ക്) പി.സതീഷ് കുമാർ(എംഡി, ട്രാവൻകൂർ ടൈറ്റാനിയം പ്രോഡക്ട്സ് ലിമിറ്റഡ്) ഡോ. എ.അശോക് കുമാർ(കണ്‍സൾട്ടന്റ്,കെഡിസ്ക്) , സുദീപ് അംബാരെ (സിഇഒ, എആർഎഐ),
ബോബിൻ സാജി ജോർജ്( ടെക്നിക്കൽ ഹെഡ്, ട്രെസ്റ്റ് റിസർച്ച് പാർക്ക്), വി. ശ്രീകുമാർ(സെക്രട്ടറി, ജിടെക് ഗ്രൂപ്പ് ഓഫ് കന്പനീസ്, സെന്റർ ഹെഡ് ടാറ്റാ എൽക്സി) ഡോ. പുഷ്പരാജൻ ജോസഫ്( ഡെപ്യൂട്ടി മാനേജർ, ട്രാവൻകൂർ ടൈറ്റാനിയം പ്രോഡക്ട്സ് ലിമിറ്റഡ്)എന്നിവർ ചടങ്ങിൽ പങ്കെടുത്തു.