നഗരത്തിൽ ഇന്ന് ഗതാഗത നിയന്ത്രണം
1601319
Monday, October 20, 2025 7:01 AM IST
വലിയതുറ: രാഷ്ടപതിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ചുളള റിഹേഴ്സലുമായി ബന്ധപ്പെട്ട് തിരുവനന്തപുരം നഗരത്തില്‍ ഇന്ന് ഗതാഗത നിയന്ത്രണം. ഇന്ന് രാവിലെ 11 മുതൽ ശംഖുംമുഖം -ഓള്‍സെയിന്റ്സ് - ചാക്ക - പേട്ട - ജനറല്‍ ആശുപത്രി - ആശാന് സ്ക്വയര്‍ -വേള്‍ഡ് വാര് മ്യൂസിയം -വെളളയമ്പലം -കവടിയാര്‍ റോഡിലും ,
ശംഖുംമുഖം-വലിയതുറ , പൊന്നറ , കല്ലുംമൂട്-ഈഞ്ചയ്ക്കല്‍-അനന്തപുരി ആശുപത്രി-ഈഞ്ചയ്ക്കല്‍-മിത്രാനന്ദപുരം-എസ്പി ഫോര്‍ട്ട്-ശ്രീകണ്ഠേശ്വരം പാര്‍ക്ക്-തകരപ്പറമ്പ് മേല്‍പ്പാലം-ചൂരക്കാട്ടുപാളയം-തമ്പാനൂര്‍ ഫ്ളൈ ഓവര്‍-തൈക്കാട്-വഴുതയ്ക്കാട്-വെളളയമ്പലം റോഡിലും , വെളളയമ്പലം-മ്യൂസിയം-കോര്പ്പറേഷന് ഓഫീസ് -രക്തസാക്ഷി മണ്ഡപം-ബേക്കറി ജങ്ഷന്-വിമന്‍സ് കോളജ് റോഡിലും കവടിയാര്‍-കുറവന്‍കോണം-പട്ടം-കേശവദാസപുരം-ഉളളൂര്‍-ആക്കുളം-കുഴിവിള-ഇന്‍ഫോസിസ്-കഴക്കൂട്ടം-വെട്ടുറോഡ് റോഡിലും ഗതാഗത നിയന്ത്രണമേർപ്പെടുത്തി.
വിമാനത്താവളത്തിലും റയില്‍വേ സ്റ്റേഷനിലേയ്ക്കും വരുന്ന യാത്രക്കാര്‍ മുന്‍കൂട്ടി യാത്രകള്‍ ക്രമീകരിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങള്‍ അറിയുന്നതിന് 9497930055 , 0471-25588731 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണ്.