കാട്ടാക്കട ഡിപ്പോയിൽ നിന്നും പുതിയ സർവീസ് തുടങ്ങി
1601320
Monday, October 20, 2025 7:01 AM IST
കാട്ടാക്കട: കെഎസ്ആർടിസി കാട്ടാക്കട ഡിപ്പോയിൽ നിന്നും സർവീസ് ആരംഭിക്കുന്ന പുതിയ ബസുകളുടെ ഫ്ലാഗ് ഓഫും ഇ-ഓഫീസ് ഉദ്ഘാടനവും ഐ.ബി.സതീഷ് എംഎൽഎ നിർവഹിച്ചു. കാട്ടാക്കട പഞ്ചായത്ത് പ്രസിഡന്റ് കെ.അനിൽകുമാർ അധ്യക്ഷനായി.
മൂന്ന് ബസുകളിൽ ഒരെണ്ണം നിലവിലെ അമൃത ആശുപത്രി സർവീസിനും രണ്ട് ബസുകൾ നെടുമങ്ങാട്, പൂവാർ ഫാസ്റ്റ് സർവീസിനുമായാണ് ഉപയോഗിക്കുക.
കോർപ്പറേഷന്റെ ആധുനികീകരണത്തിന്റെ ഭാഗമായാണ് പേപ്പർരഹിത ഇടപാടുകൾക്കായി ഇ- ഓഫീസ് സംവിധാനം വരുന്നതെന്ന് കെഎസ്ആർടിസി സിഎംഡി പി.എസ്.പ്രമോദ് ശങ്കർ പറഞ്ഞു. പഞ്ചായത്ത് വൈസ് പ്രസിഡൻറ് എ.മഞ്ജുഷ, പഞ്ചായത്ത് അംഗങ്ങൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ സംസാരിച്ചു.