കരമനയാറ്റിൽ മൃതദേഹം കണ്ടെത്തി
1601645
Tuesday, October 21, 2025 10:28 PM IST
പേരൂർക്കട: കരമന സ്റ്റേഷൻ അതിർത്തിയിൽ കരമനയാർ ഒഴുകുന്ന ഭാഗത്ത് വീണ്ടും മൃതദേഹം കണ്ടെത്തി. ബാലരാമപുരം മംഗലത്തുകോണം സ്വദേശി ജയകുമാർ (36) ആണ് മരിച്ചത്.
ചൊവ്വാഴ്ച രാവിലെ 11 ഓടുകൂടി പ്രദേശവാസികളാണ് ആറ്റിലെ വെള്ളത്തിൽ കമിഴ്ന്നു കിടക്കുന്ന നിലയിൽ മൃതദേഹം കണ്ടെത്തിയതായി ഫയർഫോഴ്സിലും പോലീസിലും വിവരമറിയിക്കുന്നത്.
മൃതദേഹത്തിന് ഒരു ദിവസത്തെ പഴക്കമുണ്ടെന്നാണ് പോലീസ് പറയുന്നത്. തിരുവനന്തപുരം നിലയിൽ നിന്ന് സ്കൂബ ടീം എത്തിയാണ് മൃതദേഹം പുറത്തെടുത്തത്. ആത്മഹത്യയാണോ അബദ്ധത്തിൽ ആറ്റിലേക്ക് വീണതാണോ എന്ന കാര്യം ബന്ധുക്കളോ പോലീസോ സ്ഥിരീകരിച്ചിട്ടില്ല.
മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി. കരമനയാറ്റിൽ നിന്ന് മൃതദേഹം കണ്ടെത്തുന്നത് കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഇതു മൂന്നാമത്തെ സംഭവമാണ്.