അമ്മായിയമ്മയുടെ 24 പവന് സ്വര്‍ണം കാണാനില്ലെന്ന പരാതിയില്‍ മരുമകള്‍ അറസ്റ്റില്‍
1601562
Tuesday, October 21, 2025 6:34 AM IST
വലിയതുറ: ഭര്‍തൃമാതാവിന്റെ 24 പവന് സ്വര്‍ണം കാണാനില്ലെന്ന പരാതിയില്‍ മരുമകളെ വലിയതുറ പോലീസ് അറസ്റ്റ് ചെയ്തു. ആറ്റിപ്ര വില്ലേജില്‍ പള്ളിത്തുറ വാര്‍ഡില്‍ കഴക്കൂട്ടം സ്റ്റേഷന്‍കടവ് ശ്രീനാരായണ ഗുരുമന്ദിരം വീട്ടില്‍ ലക്ഷ് മി (33) യെ ആണ് പോലീസ് അറസ്റ്റ് ചെയ്തത്.
വലിയതുറ വെട്ടുകാട് ബാലനഗറില്‍ ഭര്‍ത്താവിനൊപ്പം താമസിച്ചുവരികയായിരുന്നു അറസ്റ്റിലായ ലക്ഷ്മി. ഈ വീട്ടില്‍ തന്നെയാണ് പരാതിക്കാരിയായ ഭാര്‍ത്താവിന്റെ അമ്മയും താമസിച്ചുവരുന്നത്. ആഭരണം നഷ്ടപ്പെട്ടത് ഏതു മാസത്തിലാണെന്നള്ള കാര്യം പരാതിക്കാരിക്ക് വ്യക്തമായി അറിയില്ലെന്നു പോലീസ് പറഞ്ഞു. അടുത്തിടെ ആഭരണങ്ങള്‍ വെച്ചിരുന്ന അലമാര പരിശോധിച്ചപ്പോഴാണ് സ്വര്‍ണം നഷ്ടമായ വിവരം ഇവര്‍ അറിയിന്നത്. തുടര്‍ന്ന് ലക്ഷ്മിയോട് ഇവര്‍ ചോദിച്ചെങ്കിലും സ്വര്‍ണം തിരികെ നല്കാന് തയാറാകാത്ത സാഹചര്യത്തിലാണ് പോലീസില്‍ പരാതി നല്‍കിയത്. പോലീസ് ലക്ഷ് മിയെ ചോദ്യം ചെയ്തതില്‍ ഇവര്‍ ആഭരണം പണയം വെച്ചതായും വിറ്റതായും പറയുന്നു.
ലക്ഷ്മിയെ കൂടുതല്‍ ചോദ്യം ചെയ്താല്‍ മാത്രമേ വ്യക്തമായ വിവരം ലഭിക്കുകയുള്ളൂവെന്നു പോലീസ് പറഞ്ഞു. വലിയതുറ എസ്എച്ച്ഒ അശോക കുമാര്‍, എസ്ഐ ഇന്‍സമാം എന്നിവരുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്ത പ്രതിയെ ചൊവ്വാഴ്ച കോടതിയില്‍ ഹാജരാക്കും.