പള്ളിച്ചൽ പഞ്ചായത്തിന് പുതിയ മന്ദിരം
1601564
Tuesday, October 21, 2025 6:34 AM IST
നേമം: സാധാരണ ജനങ്ങളുടെ മനസറിഞ്ഞ് പ്രവര്‍ത്തിക്കാന്‍ കഴിയുന്നതാണ് പദവിയാണു പഞ്ചായത്ത് പ്രസിഡന്റിന്റേതെന്നു മന്ത്രി വി. ശിവന്‍കുട്ടി. പള്ളിച്ചല്‍ പഞ്ചായത്തിന്റെ പുതിയ മന്ദിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഐ.ബി. സതീഷ് എംഎല്‍എ അധ്യക്ഷനായി.
മന്ത്രി ജി.ആര്. അനില്‍, പള്ളിച്ചല്‍ പഞ്ചായത്ത് പ്രസിഡന്റ് കെ. രാകേഷ്, ബ്ലോക്ക് പ്രസിഡന്റ് എസ്.കെ. പ്രിജ, ജില്ലാ പഞ്ചായത്ത് അംഗം ഭഗത് റൂഫസ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി. ശശികല, സി.ആര്. സുനു, വി. വിജയന്, ടി. മല്ലിക, എ.ടി. മനോജ് തുടങ്ങിയവര്‍ പ്രസംഗിച്ചു. കരമന-കളിയിക്കാവിള ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് നേരത്തെ ഉണ്ടായിരുന്ന പഞ്ചായത്ത് ഓഫീസിന്റെ പൊളിച്ചുമാറ്റിയ സ്ഥലവും കൂടുതലായി വാങ്ങിയ രണ്ടു സെന്റു സ്ഥലവും ഉപയോഗിച്ചാണ് ആധുനിക സൗകര്യങ്ങളോടെ പുതിയ കെട്ടിടം നിര്‍മിച്ചിരിക്കുന്നത്. പഞ്ചായത്തിന്റെ തനത് ഫണ്ടും എംഎല്‍എ ഫണ്ടും ഉപയോഗിച്ചായിരുന്നു നിര്‍മാണം.