തി​രു​വ​ന​ന്ത​പു​രം: നാ​ലു ദി​വ​സ​ത്തെ ഔ​ദ്യോ​ഗി​ക സ​ന്ദ​ര്‍​ശ​ന​ത്തി​നാ​യി രാ​ഷ്‌ട്രപ​തി ദ്രൗപതി മുർമു ഇ​ന്നു കേ​ര​ള​ത്തി​ലെ​ത്തു​ന്ന​തി​നെ​തു​ട​ര്‍​ന്നു തി​രു​വ​ന​ന്ത​പു​രത്ത് ഇ​ന്നും നാ​ളെ​യും മ​റ്റ​ന്നാ​ളും ഗ​താ​ഗ​ത നി​യ​ന്ത്ര​ണം ഏ​ര്‍​പ്പെ​ടു​ത്തി. ഇ​ന്ന് ഉ​ച്ചക​ഴി​ഞ്ഞു ര​ണ്ടു മു​ത​ല്‍ രാ​ത്രി എ​ട്ടു വ​രെ​യും നാ​ളെ രാ​വി​ലെ ആ​റു മു​ത​ല്‍ രാ​ത്രി 10 വ​രെ​യും മ​റ്റ​ന്നാ​ള്‍ രാ​വി​ലെ ആ​റു മു​ത​ല്‍ ഉ​ച്ച​യ്ക്ക് 12.30 വ​രെ​യു​മാ​ണ് ഗ​താ​ഗ​ത നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

ഗ​താ​ഗ​ത നി​യ​ന്ത്ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ഗ​ര​ത്തി​ലെ റോ​ഡു​ക​ളി​ല്‍ ഗ​താ​ഗ​ത തി​ര​ക്ക് അ​നു​ഭ​വ​പ്പെ​ടാ​ന്‍ സാ​ധ്യ​ത​യു​ണ്ട്.ഇ​ന്ന് ഉ​ച്ച​യ്ക്ക് ര​ണ്ടുമു​ത​ല്‍ രാ​ത്രി എ​ട്ടു വ​രെ ശം​ഖും​മു​ഖം ആ​ള്‍​സെ​യി​ന്‍റ്‌​സ്, ചാ​ക്ക, പേ​ട്ട, പ​ള്ളി​മു​ക്ക്, പാ​റ്റൂ​ര്‍, ജ​ന​റ​ല്‍ ആ​ശു​പ​ത്രി, ആ​ശാ​ന്‍ സ്‌​ക്വ​യ​ര്‍, യു​ദ്ധ​സ്മാ​ര​കം, വെ​ള്ള​യ​മ്പ​ലം, ക​വ​ടി​യാ​ര്‍ റോ​ഡി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളി​ലും വാ​ഹ​ന​ങ്ങ​ള്‍ പാ​ര്‍​ക്ക് ചെ​യ്യാ​ന്‍ അ​നു​വ​ദി​ക്കി​ല്ല.

നാ​ളെ രാ​വി​ലെ ആ​റു മു​ത​ല്‍ വൈ​കു​ന്നേ​രം ആ​റു വ​രെ ശം​ഖും​മു​ഖം, ആ​ള്‍​ സെ​യി​ന്‍റ്സ്, ചാ​ക്ക, പേ​ട്ട, പ​ള്ളി​മു​ക്ക്, പാ​റ്റൂ​ര്‍, ജ​ന​റ​ല്‍ ആ​ശു​പ​ത്രി, ആ​ശാ​ന്‍ സ്‌​ക്വ​യ​ര്‍, വി​ജെടി ഹാ​ള്‍, യു​ദ്ധ​സ്മാ​ര​കം, മ്യൂ​സി​യം, വെ​ള്ള​യ​മ്പ​ലം, ക​വ​ടി​യാ​ര്‍ റോ​ഡി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളി​ലും, വൈ​കു​ന്നേ​രം നാ​ലു മു​ത​ല്‍ രാ​ത്രി 10 വ​രെ ക​വ​ടി​യാ​ര്‍, വെ​ള്ള​യ​മ്പ​ലം, ആ​ല്‍​ത്ത​റ, ശ്രീ​മൂ​ലം ക്ല​ബ്, വ​ഴു​ത​ക്കാ​ട്, വി​മ​ന്‍​സ്‌​ കോ​ളജ്, ജം​ഗ്ഷ​ന്‍, മേ​ട്ടു​ക്ക​ട വ​രെ​യു​ള്ള റോ​ഡി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളി​ലും വാ​ഹ​ന​ങ്ങ​ള്‍ പാ​ര്‍​ക്ക് ചെ​യ്യാ​ന്‍ അ​നു​വ​ദി​ക്കു​ന്ന​ത​ല്ല.

മ​റ്റ​ന്നാ​ള്‍ രാ​വി​ലെ ആ​റു​മു​ത​ല്‍ ഉ​ച്ച​യ്ക്ക് 12.30 വ​രെ ക​വ​ടി​യാ​ര്‍, വെ​ള്ള​യ​മ്പ​ലം, മ്യൂ​സി​യം, പാ​ള​യം, വിജെടി, ആ​ശാ​ന്‍ സ്‌​ക്വ​യ​ര്‍, ജ​ന​റ​ല്‍ ആ​ശു​പ​ത്രി, പാ​റ്റൂ​ര്‍, പ​ള്ളി​മു​ക്ക്, പേ​ട്ട, ചാ​ക്ക, ആ​ള്‍​സെ​യി​നന്‍റ്‌​സ്, ശം​ഖും​മു​ഖം റോ​ഡിന്‍റെ ഇ​രു​വ​ശ​ങ്ങ​ളി​ലും വാ​ഹ​ന​ങ്ങ​ള്‍ പാ​ര്‍​ക്ക് ചെ​യ്യാ​ന്‍ അ​നു​വ​ദി​ക്കു​ന്ന​ത​ല്ല.

ഇ​ന്നും നാ​ളെ​യും മ​റ്റ​ന്നാ​ളും ശം​ഖ​മു​ഖം, പൊ​ന്ന​റ, ക​ല്ലും​മൂ​ട്, ഈ​ഞ്ച​യ്ക്ക​ല്‍, അ​ന​ന്ത​പു​രി ആ​ശു​പ​ത്രി, ഈ​ഞ്ച​യ്ക്ക​ല്‍, മി​ത്രാ​ന​ന്ദ​പു​രം, എ​സ്പി ഫോ​ര്‍​ട്ട്, ശ്രീ​ക​ണ്ഠേ​ശ്വ​രം പാ​ര്‍​ക്ക്, ത​ക​ര​പ്പ​റ​മ്പ്, മേ​ല്‍​പ്പാ​ലം, ചൂ​ര​ക്കാ​ട്ടു​പാ​ള​യം, ത​മ്പാ​നൂ​ര്‍ ഫ്‌​ളൈ​ഓ​വ​ര്‍, തൈ​ക്കാട്, വ​ഴു​ത​യ്ക്കാ​ട്, വെ​ള്ള​യ​മ്പ​ലം റോ​ഡി​ലും നാ​ളെ വെ​ള്ള​യ​മ്പ​ലം, മ്യൂ​സി​യം, കോ​ര്‍​പ്പ​റേ​ഷ​ന്‍ ഓ​ഫീ​സ്, ര​ക്ത​സാ​ക്ഷി മ​ണ്ഡ​പം, ബേ​ക്ക​റി ജം​ഗ്ഷ​ന്‍, വി​മ​ന്‍​സ്‌​ കോ​ള​ജ് റോ​ഡി​ലും മ​റ്റ​ന്നാ​ള്‍ വെ​ള്ള​യ​മ്പ​ലം, ക​വ​ടി​യാ​ര്‍, കു​റ​വ​ന്‍​കോ​ണം, പ​ട്ടം, കേ​ശ​വ​ദാ​സ​പു​രം, ഉ​ള്ളൂ​ര്‍, ആ​ക്കു​ളം, കു​ഴി​വി​ള, ഇ​ന്‍​ഫോ​സി​സ്, ക​ഴ​ക്കൂ​ട്ടം, വെ​ട്ടു​റോ​ഡ് റോ​ഡി​ലും വാ​ഹ​ന​ങ്ങ​ള്‍​ക്ക് നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

റൂ​ട്ട് സ​മ​യ​ത്ത് പ്ര​ധാ​ന റോ​ഡി​ല്‍ വ​ന്നു ചേ​രു​ന്ന ഇ​ട​റോ​ഡു​ക​ളി​ലെ വാ​ഹ​ന ഗ​താ​ഗ​ത​ത്തി​നു നി​യ​ന്ത്ര​ണ​മേ​ര്‍​പ്പെ​ടു​ത്തും. വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്കു വ​രു​ന്ന യാ​ത്ര​ക്കാ​ര്‍ മു​ന്‍​കൂ​ട്ടി യാ​ത്ര​ക​ള്‍​ ക്ര​മീ​ക​രി​ക്ക​ണം. ഡൊ​മ​സ്റ്റി​ക് എ​യ​ര്‍​പോ​ര്‍​ട്ടി​ലേ​ക്കു പോ​കു​ന്ന യാ​ത്ര​ക്കാ​ര്‍ വെ​ണ്‍​പാ​ല​വ​ട്ടം, ചാ​ക്ക ഫ്‌​ളൈ ഓ​വ​ര്‍, ഈ​ഞ്ച​ക്ക​ല്‍ ക​ല്ലും​മൂ​ട്, പൊ​ന്ന​റ പാ​ലം, വ​ലി​യ​തു​റ വ​ഴി​യും ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ ടെ​ര്‍​മി​ന​ലി​ലേ​ക്കു പോ​കു​ന്ന യാ​ത്ര​ക്കാ​ര്‍ വെ​ണ്‍​പാ​ല​വ​ട്ടം ചാ​ക്ക ഫ്‌​ളൈ ഓ​വ​ര്‍, ഈ​ഞ്ച​ക്ക​ല്‍, ക​ല്ലും​മ്മൂ​ട്, അ​ന​ന്ത​പു​രി ആ​ശു​പ​ത്രി സ​ര്‍​വീ​സ് റോ​ഡ് വ​ഴി​യും യാത്രകൾ ക്രമീകരിക്കേണ്ടതുമാണ്.

സ്കൂ​ൾ കാ​യി​ക മേ​ള: ന​ഗ​ര​ത്തി​ൽ 28 വരെ ഗ​താ​ഗ​ത ക്ര​മീ​ക​ര​ണം ഏർപ്പെടുത്തി

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന സ്കൂ​ൾ കാ​യി​ക മേ​ള ന​ട​ക്കു​ന്ന​തി​നാ​ൽ ന​ഗ​ര​ത്തി​ൽ ഇ​ന്നു മു​ത​ൽ 28 വ​രെ ഗ​താ​ഗ​ത ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി. പു​ത്ത​രി​ക്ക​ണ്ടം മൈ​താ​ന​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഭ​ക്ഷ​ണ​ശാ​ല​യി​ലേ​ക്കു വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ കു​ട്ടി​ക​ളെ ഇ​റ​ക്കി​യ ശേ​ഷം ആ​റ്റു​കാ​ൽ ക്ഷേ​ത്ര പാ​ർ​ക്കിം​ഗ് ഗ്രൗ​ണ്ടി​ലോ ഐ​രാ​ണി​മു​ട്ടം ഹോ​മി​യോ ആ​ശു​പ​ത്രി പാ​ർ​ക്കിം​ഗ് ഗ്രൗ​ണ്ടി​ലോ പാ​ർ​ക്ക് ചെ​യ്യ​ണം.

കാ​യി​ക​വേ​ദി​ക​ളി​ലേ​യ്ക്ക് വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ കു​ട്ടി​ക​ളെ ഇ​റ​ക്കി​യ ശേ​ഷം അ​നു​വ​ദി​ച്ചി​ട്ടു​ള്ള പാ​ർ​ക്കിം​ഗ് ഗ്രൗ​ണ്ടു​ക​ളി​ൽ നി​ർ​ത്തി​യി​ടേ​ണ്ട​താ​ണ്. പ്ര​ധാ​ന​റോ​ഡു​ക​ളി​ലോ ഇ​ട​റോ​ഡു​ക​ളി​ലോ ഗ​താ​ഗ​ത ത​ട​സം സൃ​ഷ്ടി​ച്ച് വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്ക് ചെ​യ്യാ​ൻ പാ​ടി​ല്ല.