ഗാലത്തിയോൺ 2025 മെഗാ എക്സിബിഷൻ 23 മുതൽ 29 വരെ
1601560
Tuesday, October 21, 2025 6:34 AM IST
വെഞ്ഞാറമൂട് : വൈദ്യശാസ്ത്ര ലോകത്തെ പുത്തൻ അറിവുകളും അത്ഭുതക്കാഴ്ചകളുമായി ശ്രീ ഗോകുലം മെഡിക്കൽ കോഴജ് കാമ്പസ് സ്റ്റുഡന്റ്സ് യൂണിയൻ സംഘടിപ്പിക്കുന്ന "ഗാലത്തിയോൺ 2025 മെഗാ എക്സിബിഷന് 23 മുതൽ 29 വരെ വെഞ്ഞാറമ്മൂടുള്ള കോളജ് കാമ്പസിൽ നടത്തും.
മെഡിക്കൽ പ്രദർശനങ്ങൾക്കു പുറമെ വിനോദത്തിനും വിജ്ഞാനത്തിനുമായി വിപുലമായ സൗകര്യങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. രുചികരമായ വിഭവങ്ങളുമായി ഫുഡ് ഫെസ്റ്റിവൽ, ആവേശം പകരാൻ എആർ-വിആർ ഗെയിമുകൾ, ഷോപ്പിംഗിനായി ഫ്ലീ മാർക്കറ്റ് എന്നിവ പ്രധാനയും പ്രധാന ആകർഷണങ്ങളാണ്.