പനന്തടിക്കോണം അങ്കണവാടി മന്ദിരം ഉദ്ഘാടനം ചെയ്തു
1601567
Tuesday, October 21, 2025 6:34 AM IST
പാറശാല: പാറശാല പഞ്ചായത്തില്‍ പരശുവയ്ക്കല്‍ പനന്തടിക്കോണത്ത് പണികഴിപ്പിച്ച 158-ാം നമ്പര്‍ അങ്കണവാടി മന്ദിരം പഞ്ചായത്ത് പ്രസിഡന്റ് എല്‍. മഞ്ജുസ്മിത ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ആര്. ബിജു അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ അനിതാറാണി, വീണ, പഞ്ചായത്ത് അംഗങ്ങളായ ഓമന, ജയകുമാര്‍, അനിത, മായ, സെയ്ദാലി, മഹിളകുമാരി, പഞ്ചായത്ത് സെക്രട്ടറി ജി.എസ്. ഹരി, ഐ സിഡിഎസ് സൂപ്പര്‍വൈസര്‍മാരായ ഡോ. മഞ്ചു, സോണിയ, എ.ഇ. അമ്പിളി, ബിനിറ്റ, കൃഷ്ണകുമാരി തുടങ്ങിയവര്‍ സംസാരിച്ചു.