റോഡില്‍ നിര്‍ത്തിയിരുന്ന ആംബുലന്‍സില്‍ ലോറി ഇടിച്ചു
1601565
Tuesday, October 21, 2025 6:34 AM IST
വെള്ളറട : പനച്ചമൂട്ടില്‍ റോഡില്‍ നിര്‍ത്തിയിരുന്ന ആംബുലന്‍സില്‍ മീന്‍ ലോറി ഇടിച്ച് ആംബുലന്‍സിനും മീന്‍ ലോറിക്കും കേടുപാട് സംഭവിച്ചു. ഇന്നലെ പുലര്‍ച്ചെ 3:00 മണിക്ക് ആയിരുന്നു സംഭവം.
മേഖലയിലെ തിരക്കുള്ള സ്ഥലമായ പനച്ചമൂടിനും -പുളിമൂട് ജംഗ്ഷനും ഇടയ്ക്കാണ് ആംബുലന്‍സ് രാത്രിയിലും പകലും നിർത്തിയിടു ന്നത്. ഇന്നലെ പുലര്‍ച്ചെ മത്സ്യം കയറ്റിവന്ന ലോറി തിരിക്കാന്‍ ശ്രമിക്കുന്നതിനിടെ നിയന്ത്രണം വിട്ട് ആംബുലന്‍സില്‍ ഇടിക്കുകയായിരുന്നു.
ആംബുലന്‍സിനും മീന്‍ ലോറിക്കും കേടുപാട് സംഭവിച്ചിട്ടുണ്ട്. ഉടന്‍ തന്നെ മത്സ്യ വ്യാപാരികള്‍ ഇടപെട്ട് മിനി ലോറിയെ അവിടെനിന്നു മാറ്റിയ ശേഷമാണ് തടസപ്പെട്ട വാഹനഗതാഗതം പുനഃസ്ഥാപിക്കാന്‍ കഴിഞ്ഞത്.