മെഗാ തൊഴില്‍മേള രണ്ടാം ഘട്ടം ഇന്ന്
1601557
Tuesday, October 21, 2025 6:18 AM IST
നെയ്യാറ്റിൻകര : നെയ്യാറ്റിന്‍കര നഗരസഭ 2025-26 പദ്ധതിയിലുള്‍പ്പെടുത്തി നടപ്പാക്കുന്ന മെഗാ തൊഴില്‍മേളയുടെ രണ്ടാം ഘട്ടം ഇന്ന്. നഗരസഭ സ്റ്റേഡിയത്തില്‍ രാവിലെ പത്തിന് ആരംഭിക്കുന്ന തൊഴില്‍മേള കെ. ആന്‍സലന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. വിജ്ഞാനകേരളം ക്യാന്പിന്റെ ഭാഗമായി നഗരസഭയും കുടുംബശ്രീമിഷനും സംയുക്തമായി ഒരുക്കുന്ന തൊഴില്‍മേളയില്‍ 1500 ലേറെ തൊഴിലവസരങ്ങളുണ്ടെന്ന് സംഘാടകര്‍ അറിയിച്ചു.