ഷോക്കേറ്റ കുരങ്ങുകളെ സിപിആർ നൽകി രക്ഷപ്പെടുത്തി
1602224
Thursday, October 23, 2025 6:53 AM IST
വിതുര : ഷോക്കേറ്റ കുരങ്ങുകൾക്ക് സിപിആർ നൽകി രക്ഷപ്പെടുത്തി വന സംരക്ഷണ സമിതി അംഗങ്ങൾ. ഇന്നലെ രാവിലെ 9ന് പൊൻമുടി -കല്ലാർ ഗോൾഡൻ വാലി ഫോറസ്റ്റ് ചെക്ക് പോസ്റ്റിനു മുൻവശം വൈദ്യുതി കമ്പിയിൽ നിന്നും ഷോക്കേറ്റ് രണ്ട് കുരങ്ങുകൾ താഴെ വീണു.
ഉടൻതന്നെ പൊന്മുടി വന സംരക്ഷണ സമിതി അംഗങ്ങൾ സിപിആർ നൽകി കുരങ്ങുകളുടെ ജീവൻ രക്ഷിച്ചു. കുറച്ച് നാൾ മുമ്പും ബീറ്റ് ഫോറസ്റ്റ് ഓഫീസർ ഷോക്കേറ്റ കുരങ്ങിന് സിപിആർ നൽകി ജീവൻ രക്ഷിച്ചിട്ടുണ്ട്