പൂ​വ​ച്ച​ൽ : യു​വാ​ക്ക​ളു​ടെ കാ​യി​ക ശ​ക്തി​യാ​ണ് കേ​ര​ള​ത്തി​ന്‍റെ ശ​ക്തി​യെ​ന്നും ആ ​രം​ഗ​ത്ത് പു​തി​യ വി​ക​സ​ന പ​ദ്ധ​തി​ക​ളാ​ണ് ഈ ​സ​ർ​ക്കാ​ർ ചെ​യ്യു​ന്ന​തെ​ന്നും കാ​യി​ക മ​ന്ത്രി വി.​അ​ബ്ദു​റ​ഹ്‌മാ​ൻ പ​റ​ഞ്ഞു.

പൂ​വ​ച്ച​ൽ പ​ഞ്ചാ​യ​ത്തി​ലെ സ്റ്റേ​ഡി​യം നി​ർ​മാ​ണ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. ച​ട​ങ്ങി​ൽ ജി. ​സ്റ്റീ​ഫ​ൻ എം​എ​ൽ​എ അ​ധ്യ​ക്ഷ​നാ​യി. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​സ​ന​ൽ​കു​മാ​ർ സ്വാ​ഗ​തം ആ​ശം​സി​ച്ചു. കേ​ര​ള സ്റ്റേ​റ്റ് സ്പോ​ർ​ട്സ് കൗ​ൺ​സി​ൽ പ്ര​സി​ഡ​ന്‍റ് യു.​ഷ​റ​ഫ​ലി ( മു​ൻ ഇ​ന്ത്യ​ൻ ഫു​ട്ബോ​ൾ ടീം ​ക്യാ​പ്റ്റ​ൻ) മു​ഖ്യാ​തി​ഥി​യാ​യി.