തി​രു​വ​ന​ന്ത​പു​രം: പ​ട്ടം ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന പ്ര​ഫ.​ജോ​സ​ഫ് മു​ണ്ട​ശേ​രി ഫൗ​ണ്ടേ​ഷ​ൻ ഏ​ർ​പ്പെ​ടു​ത്തി​യ സാ​ഹി​ത്യ-​സാം​സ്‌​കാ​രി​ക രം​ഗ​ത്തെ സ​മ​ഗ്ര​സം​ഭാ​വ​ന​യ്ക്കു​ള്ള 2024 ലെ ​പു​ര​സ്‌​കാ​രം സാ​ഹി​ത്യ​കാ​ര​ൻ എ​ൻ.​എ​സ്. മാ​ധ​വ​നു ഇ​ന്നു സ​മ്മാ​നി​ക്കും.

വൈ​കു​ന്നേ​രം നാ​ലി​നു പ​ട്ടം മു​ണ്ട​ശേ​രി സാ​സ്‌​കാ​രി​ക പ​ഠ​ന​കേ​ന്ദ്ര​ത്തി​ൽ ചേ​രു​ന്ന സാം​സ്‌​കാ​രി​ക സ​മ്മേ​ള​ന​ത്തി​ൽ മ​ന്ത്രി പി. ​രാ​ജീ​വ് പു​ര​സ്കാ​രം സ​മ്മാ​നി​ക്കും. 50,001 രൂ​പ​യും പ്ര​ശ​സ്തി​പ​ത്ര​വും പ്ര​സി​ദ്ധ ചി​ത്ര​കാ​ര​ൻ കാ​ര​യ്ക്കാ​മ​ണ്ഡ​പം വി​ജ​യ​കു​മാ​ർ രൂ​പ​ക​ൽ​പ്പ​ന​ചെ​യ്ത ശി​ൽ​പ്പ​വു​മാ​ണ് പു​ര​സ്കാ​രം. സ​മ്മേ​ള​ന​ത്തി​ൽ അ​ഡ്വ. വി.​കെ. പ്ര​ശാ​ന്ത് എം​എ​ൽ​എ, എ.​എ. റ​ഹീം എം​പി, എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.