നിയന്ത്രണംവിട്ട കാര്‍ ടെലഫോണ്‍ പോസ്റ്റ് തകർത്തു
1601882
Wednesday, October 22, 2025 7:04 AM IST
വെള്ളറട : ശബരിമലയില്‍നിന്ന് നാഗര്‍കോവിലിലേക്കുള്ള മടക്കയാത്രയ്ക്കിടെ മാരുതി കാര്‍ നിയന്ത്രണം വിട്ട് അപകടത്തിൽപ്പെട്ടു. ഇന്നലെ വൈകുന്നേരം നാലരയോടെയായിരുന്നു അപകടം. പനച്ചമൂടിനു സമീപം താന്നിമൂട്ടിലെ വളവില്‍വച്ചു നിയന്ത്രണംവിട്ട കാര്‍ റോഡുവക്കിലെ ടെലഫോണ്‍ പോസ്റ്റ് ഇടിച്ചു തകര്‍ത്തശേഷം ഇലക്ട്രിക് പോസ്റ്റില്‍ ഇടിച്ചുനിന്നു.
കാറിനു സാരമായ കേടുപാട് സംഭവിച്ചുവെങ്കിലും കാറിലുണ്ടായിരുന്ന ഡ്രൈവര്‍ അടക്കം ആറംഗസംഘം പരിക്കേൽക്കാതെ രക്ഷപ്പെട്ടു.