മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി
1601964
Wednesday, October 22, 2025 10:18 PM IST
തിരുവല്ലം: ദിവസങ്ങള്‍ക്ക് മുമ്പ് വീട്ടില്‍ നിന്നും കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം പനത്തുറയ്ക്ക് സമീപത്തെ കടലില്‍ നിന്നും കണ്ടെത്തി. പാച്ചല്ലൂര്‍ കൂനംതുരുത്തി വീട്ടില്‍ നാഗപ്പന്റെ (66) മൃതദേഹമാണ് കഴിഞ്ഞ ദിവസം കണ്ടെത്തിയത്.
മീന്‍പിടിത്തവുമായി ബന്ധപ്പെട്ട് നാഗപ്പന് കഴിഞ്ഞ തിങ്കളാഴ്ച രാവിലെ കോവളം സമുദ്ര ബീച്ച് ഭാഗത്തേക്കു പോയിരുന്നു. സമയം കഴിഞ്ഞിട്ടും തിരികെ എത്താത്തതിനെത്തുടര്‍ന്ന് വീട്ടുകാര്‍ തിരുവല്ലം പോലീസില്‍ പരാതി നല്കി.
തുടര്‍ന്ന് വിഴിഞ്ഞം ഫയര്‍ഫോഴ്സ് സംഘം പനത്തുറ മുസ്ലിം പളളിക്ക് സമീപത്തെ കടലിലിറങ്ങി നടത്തിയ തിരച്ചിലിലാണ് പാറക്കെട്ടുകള്‍ക്കിടയില്‍ നിന്നും മൃതദേഹം കണ്ടെത്തിയത്. ഭാര്യ: ഹേമലത. മക്കള്‍: അഞ്ജു , അനൂപ്. മരുമകന്: വിഷ്ണു.