"മാധ്യമപ്രവര്‍ത്തകനെതിരേ യൂത്ത് കോണ്‍ഗ്രസ് ഗുണ്ടാപ്രവര്‍ത്തനം നടത്തുന്നു'
1565518
Saturday, June 7, 2025 5:50 AM IST
നിലമ്പൂര്‍: മാധ്യമ പ്രവര്ത്തകന് നേരെ നിലമ്പൂരിലെ യൂത്ത് കോണ്‍ഗ്രസ് ഗുണ്ടാപ്രവര്‍ത്തനം നടത്തുകയാണെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജ് വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.
യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വ്യാജ ഐഡി കേസുമായി സംബന്ധിച്ച വാര്‍ത്ത പുറത്ത് കൊണ്ടുവന്നു എന്നതിന്റെ പേരിലാണ് മാധ്യമ പ്രവര്‍ത്തകനെ കഴിഞ്ഞ ദിവസം അക്രമിച്ചത്. അക്രമത്തെ ഡിവൈഎഫ്ഐ ശക്തമായി അപലപിക്കുകയാണെന്നും സനോജ് പറഞ്ഞു.