സമസ്ത ലഹരി വിരുദ്ധ കാന്പയിൻ: ഭീമ ഹർജി മുഖ്യമന്ത്രിക്ക് സമർപ്പിക്കും
1565529
Saturday, June 7, 2025 6:03 AM IST
ചേളാരി: സമസ്ത ലഹരി വിരുദ്ധ കാന്പയിന്റെ ഭാഗമായി മദ്രസകൾ മുഖേന സമാഹരിച്ച 10 ലക്ഷം പേർ ഒപ്പിട്ട ഭീമ ഹർജി 11ന് സമസ്ത നേതാക്കൾ മുഖ്യമന്ത്രിക്ക് സമർപ്പിക്കും. സംസ്ഥാനത്ത് മദ്യം, മയക്കുമരുന്ന്, മറ്റു ലഹരി വസ്തുക്കൾ എന്നിവ പൂർണമായും നിരോധിക്കണമെന്നും അവ ഉപയോഗിക്കുന്നവർക്കും വിപണനം നടത്തുന്നവർക്കുമെതിരേ കർശന നിയമ നടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടാണ് ഭീമ ഹർജി സമർപ്പിക്കുന്നത്.
പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളുടെ നേതൃത്വത്തിലാണ് സമസ്ത നേതാക്കൾ ഭീമ ഹർജി മുഖ്യമന്ത്രിക്ക് സമർപ്പിക്കുക. സമസ്ത കേരള ഇസ്ലാംമത വിദ്യാഭ്യാസ ബോർഡിന്റെ ആഭിമുഖ്യത്തിൽ പ്രഖ്യാപിച്ച ലഹരി വിരുദ്ധ കാന്പയിന്റെ ഭാഗമായി ബോധവത്കരണ ക്ലാസുകൾ, വിദ്യാർഥി സഭകൾ, ഗൃഹസന്ദർശനം, ഡോക്യുമെന്ററി പ്രകാശനം എന്നിവയും സംഘടിപ്പിച്ചുവരുന്നു.