ആശുപത്രി പരിസരത്തു നിന്നും ബൈക്ക് മോഷണം: ഒന്നാം പ്രതിയും അറസ്റ്റില്‍
1565530
Saturday, June 7, 2025 6:03 AM IST
മഞ്ചേരി: മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രി പരിസരത്തു നിന്നും ബൈക്ക് മോഷണം പോയ സംഭവത്തില്‍ മുഖ്യ പ്രതിയെയും പോലീസ് അറസ്റ്റ് ചെയ്തു. എടവണ്ണ കുണ്ടുതോട് സനൂപ് എന്ന പിടക്കോഴി സനൂപി(32)നെയാണ് സബ് ഇന്‍സ്പെക്ടര്‍ എം. അസൈനാര്‍ അറസ്റ്റ് ചെയ്തത്.
കേസിലെ രണ്ടാം പ്രതി വണ്ടൂര്‍ കൊക്കാടന്കുന്ന് അജ്മല്‍ ബാബു (35)വിനെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇക്കഴിഞ്ഞ ഏപ്രില്‍ 15നാണ് മോഷണം നടന്നത്. പ്രസവത്തിനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഭാര്യയെ പരിചരിക്കാനെത്തിയതായിരുന്നു ബൈക്കുടമ. ആശുപത്രിയുടെ പാര്‍ക്കിംഗ് ഏരിയയില്‍ നിര്‍ത്തിയിട്ട ബൈക്കാണ് മോഷണം പോയത്.