വധശ്രമം: പ്രതിയെ റിമാൻഡ് ചെയ്തു
1565523
Saturday, June 7, 2025 5:50 AM IST
മഞ്ചേരി: കോഴിമാംസ വ്യാപാരിയെ കത്തിക്കൊണ്ട് കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചതിന് അറസ്റ്റിലായ യുവാവിനെ മഞ്ചേരി ജുഡീഷല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. മഞ്ചേരി മുള്ളമ്പാറ തറമണ്ണില്‍ കുന്നുമ്മല്തൊടി അന്‍വര്‍ സാദിഖി (40)നെയാണ് റിമാൻഡ് ചെയ്തത്.
ഈമാസം അഞ്ചിന് രാവിലെ 9.15ന് മഞ്ചേരി മുട്ടിപ്പാലത്താണ് കേസിനാസ്പദമായ സംഭവം നടന്നത്. തൃപ്പനച്ചി പറമ്പില്‍ സിദ്ദീഖിന്റെ മകന് ഷമീം ഷിഹാദി(26)നും കടയിലെ ജീവനക്കാരനായ സമീറി(40)നുമാണ് കുത്തേറ്റത്.
പരാതിക്കാരനും പ്രതിയും മുട്ടിപ്പാലം അങ്ങാടിയില്‍ കോഴി മാംസം വില്‍ക്കുന്നവരാണ്. ഷമീം ഷിഹാദ് വില കുറച്ച് മാംസം വിറ്റത് സംബന്ധിച്ചുണ്ടായ തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചത്. പോലീസ് ഇന്‍സ്പെക്ടര്‍ വി. പ്രതാപ് കുമാറാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.