അനുമോദനവും ആദരിക്കലും നടത്തി
1565527
Saturday, June 7, 2025 6:03 AM IST
പെരിന്തൽമണ്ണ: സിപിഐ ഏലംകുളം ലോക്കൽ കമ്മിറ്റി എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ അനുമോദിച്ചു. കൂടാതെ ഏഴ്, എട്ട് വാർഡുകളിലെ തൊഴിലുറപ്പ് തൊഴിലാളികളെ ആദരിച്ചു. അനുമോദനവും ആദരിക്കലും മുഹമ്മദ് മുഹസിൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.
സുരേഷ്ബാബു കുത്തുപറന്പ് മുഖ്യപ്രഭാഷണം നടത്തി. ഏലംകുളം ലോക്കൽ സെക്രട്ടറി എ.പി. വാസുദേവൻ അധ്യക്ഷത വഹിച്ചു. മണ്ഡലം കമ്മിറ്റി അംഗം അഡ്വ. നിർമൽ മൂർത്തി, സിപിഐ ജില്ലാ കൗണ്‍സിൽ അംഗം എം.എ. അജയ്കുമാർ, പെരിന്തൽമണ്ണ മണ്ഡലം സെക്രട്ടറി ഇ. പ്രകാശൻ ആനമങ്ങാട്, പി. പ്രമീള, സജീവ് കുമാർ എന്നിവർ പ്രസംഗിച്ചു.