വ​ണ്ടൂ​ർ: വ​ണ്ടൂ​ർ പാ​ലി​യേ​റ്റീ​വ് ക്ലി​നി​ക്കി​ലെ കി​ട​പ്പി​ലാ​യ രോ​ഗി​ക​ളു​ടെ മ​ക്ക​ൾ​ക്ക്‌ കൈ​ത്താ​ങ്ങ് പ​ദ്ധ​തി​യു​മാ​യി വ​ണ്ടൂ​ർ ഗ​വ. ഗേ​ൾ​സ് വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ എ​ൻ​എ​സ്എ​സ് വോ​ള​ണ്ടി​യ​ർ​മാ​ർ. ക്ലി​നി​ക്കി​ലെ അ​തി ദ​രി​ദ്ര​രാ​യ 21 രോ​ഗി​ക​ളു​ടെ മ​ക്ക​ൾ​ക്ക്‌ പ​ഠ​നോ​പ​ക​ര​ണ കി​റ്റു​ക​ൾ എ​ൻ എ​സ്എ​സ് എ​ത്തി​ച്ചു ന​ൽ​കി. ക്ലി​നി​ക്കി​ൽ വ​ച്ചു​ന​ട​ന്ന ച​ട​ങ്ങ് പി​ടി​എ പ്ര​സി​ഡ​ന്‍റ് ശ​രീ​ഫ് തു​റ​ക്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.

അ​ഭി​ലാ​ഷ് നീ​ലി​ത്തൊ​ടി​ക അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ൻ​എ​സ്എ​സ് വ​ണ്ടൂ​ർ ക്ല​സ്റ്റ​ർ ക​ൺ​വീ​ന​ർ എ. ​ബെ​ന​സീ​ർ, പാ​ലി​യേ​റ്റീ​വ് സെ​ക്ര​ട്ട​റി എ​ൻ. സാ​ദ​ത്ത​ലി, ട്ര​ഷ​റ​ർ എം. ​സു​ബൈ​ർ, എ​ൻ​എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ർ സ്റ്റെ​ഫി പൂ​ക്കോ​ട​ൻ, പാ​ലി​യേ​റ്റീ​വ് ഭാ​ര​വാ​ഹി​ക​ളാ​യ നൗ​ഷാ​ദ് പു​ളി​ക്ക​ൽ, ഐ.​വി. ഷ​മീ​ർ, ഫി​റോ​സ്‌, അ​ധ്യാ​പ​ക​രാ​യ ഹേ​മ രാ​മ​ച​ന്ദ്ര​ൻ, എ​ൻ​എ​സ്എ​സ് ലീ​ഡ​ർ വി. ​പി. ന​യ​ന എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.