എസ്എസ്എഫ് "ആശ്വാസം’ പദ്ധതി ഫണ്ട് ശേഖരണം തുടങ്ങി
1565533
Saturday, June 7, 2025 6:03 AM IST
മഞ്ചേരി: പ്രയാസങ്ങളനുഭവിക്കുന്ന നിർധനരായവർക്ക് കൈത്താങ്ങാകാൻ എസ്എസ്എഫ് സംഘടിപ്പിക്കുന്ന "ആശ്വാസം’ ഫണ്ട് സമാഹരണത്തിന് മലപ്പുറം ഈസ്റ്റ് ജില്ലയിൽ തുടക്കമായി. ജില്ലാതല ഉദ്ഘാടനം സമസ്ത ജില്ലാ ജനറൽ സെക്രട്ടറി ഇബ്രാഹിം ബാഖവി മേൽമുറി നിർവഹിച്ചു.
"കരുതലിനായി കൈകോർക്കാം’ എന്ന സന്ദേശമുയർത്തി ബലിപെരുന്നാൾ ദിനത്തിൽ ജില്ലയിലെ മുഴുവൻ യൂണിറ്റുകളിലും ആശ്വാസം ഫണ്ട് സമാഹാരണം നടക്കും. ആകസ്മിക ദുരന്തങ്ങളിലും രോഗങ്ങളിലും അപകടങ്ങളിലുംപെട്ട് പ്രയാസം അനുഭവിക്കുന്നവർക്ക് വേണ്ടിയാണ് എസ്എസ്എഫ് ആശ്വാസം ഫണ്ട് ശേഖരിക്കുന്നത്.
ഇന്നലെ ഡിവിഷൻ, സെക്ടർതല ഉദ്ഘാടനങ്ങൾ പൂർത്തിയാക്കി. ജില്ലാ പ്രസിഡന്റ് കെ. മുഷ്താഖ് സഖാഫി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ടി.എം. ശുഹൈബ്, ഫിനാൻസ് സെക്രട്ടറി ഉനൈസ് സഖാഫി എന്നിവർ പ്രസംഗിച്ചു. പി.കെ.എം. ഫൈസൽ സഖാഫി, പി. മുഹമ്മദ് സജീഹ് സഖാഫി, ടിപ്പു സുൽത്താൻ അദനി എന്നിവർ സംബന്ധിച്ചു.