ദേശീയ ചാന്പ്യന് സ്വീകരണം നൽകി
1565532
Saturday, June 7, 2025 6:03 AM IST
അങ്ങാടിപ്പുറം: ബംഗളുരൂവിൽ നടന്ന നാഷണൽ പഞ്ചഗുസ്തി ചാന്പ്യൻഷിപ്പിൽ 78 കിലോ വിഭാഗത്തിൽ സ്വർണ മെഡൽ നേടി അസർബൈജാനിൽ നടക്കുന്ന ലോക പഞ്ചഗുസ്തി ചാന്പ്യൻഷിപ്പിലേക്ക് യോഗ്യത നേടിയ മുഹമ്മദ് സിനാന് സ്വീകരണം നൽകി. തിരൂർക്കാട് എഎംഎച്ച്എസ് സ്കൂളിലെ ഒന്പതാംതരം വിദ്യാർഥിയും വലന്പൂർ സ്വദേശിയായ ചെറ്റാലി കമറുസമാൻ- ഷാഹിദ ദന്പതിമാരുടെ മകനുമാണ് സിനാൻ.
സ്വീകരണ യോഗത്തിൽ പ്രിൻസിപ്പൽ ടി.കെ. സലീം, പ്രധാനാധ്യാപകൻ ഇ.കെ. അബ്ദുൾമജീദ്, പിടിഎ പ്രസിഡന്റ് ഇ.കെ. കുഞ്ഞുമുഹമ്മദ്, മാനേജർ അലവിക്കുട്ടി, ഉപപ്രധാനാധ്യാപകൻ അബ്ദുൾ റഹീം, സ്റ്റാഫ് സെക്രട്ടറി പി. ഫിറോസ് ബാബു, സി.എച്ച്. യൂനുസ്, ഫൈസൽ മാന്പള്ളി, കെ. തൗഫീഖ്, സി.എച്ച്. മുബീൻ, വി. ഖാലിദ്, തോമസ് സ്കറിയ എന്നിവർ പ്രസംഗിച്ചു.