ലഹരി വിരുദ്ധദിനം: സംഗീത നാടകം അരങ്ങേറി
1570374
Thursday, June 26, 2025 5:57 AM IST
സുൽത്താൻ ബത്തേരി: ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ഡോണ്‍ ബോസ്കോ കോളജിന്റെ നേതൃത്വത്തിൽ ബത്തേരി താലൂക്കിലെ വിവിധ സ്കൂളുകളിൽ നോവ് എന്ന സംഗീത നാടകം അരങ്ങേറി. സൈറ്റ് വയനാട്, ജില്ലാ ലീഗൽ സർവീസസ് അഥോറിറ്റി, എക്സൈസ് ഡിപ്പാർട്ട്മെന്റ് എന്നിവയുടെ സഹകരണത്തോടെയായിരുന്നു നാടകാവതരണം.
നാടകത്തിന്റെ ഫ്ളാഗ് ഓഫ് കർമ്മം ബത്തേരി മുനിസിപ്പൽ ചെയർമാൻ ടി.കെ. രമേശ് നിർവഹിച്ചു. ശ്രീജ ജനാർധനൻ നായർ (ചെയർമാൻ ടിഎൽഎസ്സി ബത്തേരി സിവിൽ ജഡ്ജ് സീനിയർ ഡിവിഷൻ), അനീഷ് ചാക്കോ (ഡിഎൽഎസ്എ സെക്രട്ടറി) എന്നിവർ പ്രസംഗിച്ചു.
സിവിൽ എക്സൈസ് ഓഫീസർ നിക്കോളാസ് ജോസ് പ്രതിജ്ഞ ചൊല്ലി കൊടുത്തു. കോളജ് പ്രിൻസിപ്പൽ റവ.ഡോ. ഷാജൻ നൊറോണയാണ് നാടകത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചത്.
ബത്തേരി മുനിസിപ്പാലിറ്റി, സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂൾ, ഗ്രീൻഹിൽസ്, മൂലങ്കാവ് ഹയർ സെക്കൻഡറി സ്കൂൾ, സെന്റ് മേരീസ് ഹയർ സെക്കൻഡറി, കല്ലൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിലായി എണ്ണായിരത്തിലധികം വിദ്യാർഥികളിലേക്ക് ലഹരി വിരുദ്ധ സന്ദേശം എത്തിക്കാൻ നാടകത്തിന് സാധിച്ചു.