പഞ്ചസാരയുടെ അമിത ഉപയോഗം: സ്കൂളിൽ ഷുഗർ ബോർഡ് സ്ഥാപിച്ചു
1570381
Thursday, June 26, 2025 5:58 AM IST
സുൽത്താൻ ബത്തേരി: കുട്ടികൾക്കിടയിലെ പഞ്ചസാരയുടെ അമിത ഉപയോഗത്തിനെതിരെ ബോധവത്കരണ പദ്ധതിയുമായി ബത്തേരി ടൗണ്‍ ലയണ്‍സ് ക്ലബ്ബ്. ജില്ലാ ഭരണകൂടവും ജില്ലാ ഭക്ഷ്യ സുരക്ഷാ വകുപ്പും ലയണ്‍സ് ഇന്റർനാഷണലിനൊപ്പം ചേർന്ന് ലഘുപാനീയങ്ങളിൽ അടങ്ങിയിരിക്കുന്ന പഞ്ചസാരയുടെ അളവ് സൂചിപ്പിക്കുന്ന ഷുഗർ ബോർഡ് ബത്തേരി അസംപ്ഷൻ ഹൈസ്കൂളിൽ സ്ഥാപിച്ചു.
അസംപ്ഷൻ സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് ബത്തേരി നഗരസഭ ചെയർപേഴ്സണ്‍ ടി.കെ. രമേശ് ഉദ്ഘാടനം നിർവഹിച്ചു. ബത്തേരി ടൗണ്‍ ലയണ്‍സ് ക്ലബ് പ്രസിഡന്റ് പി.ഐ. സാജൻ അധ്യക്ഷത വഹിച്ചു.
ഹെഡ്മാസ്റ്റർ ബിനു തോമസ്, ലയണ്‍സ് ക്ലബ് മുൻ പ്രസിഡന്റ് പ്രതീഷ് വർഗീസ്, ക്ലബ്ബ് ഭാരവാഹികളായ എ.ജെ. മാത്യു, എ.ജെ. ലിജോ, പി.പി. ബിനുരാജ്, അസംപഷൻ സ്കൂൾ സ്റ്റാഫ് സെക്രട്ടറി എം.എസ്. ഷാജു തുടങ്ങിയവർ പ്രസംഗിച്ചു.