ലിറ്റിൽ ഫ്ളവർ സ്കൂളിൽ ചിത്രശലഭ ഉദ്യാനം ആരംഭിച്ചു
1570375
Thursday, June 26, 2025 5:57 AM IST
മാനന്തവാടി: ലിറ്റിൽ ഫ്ളവർ സ്കൂളിൽ ചിത്രശലഭ ഉദ്യാനം ആരംഭിച്ചു. ഹരിത സമിതി ചെയർമാൻ ടി.സി. ജോസഫ്, എച്ച്എം ഷീന യോഹന്നാൻ എന്നിവർ ചേർന്ന്് ചിത്രശലഭ ഉദ്യാനത്തിനു ആവശ്യമായ ചെടികൾ തൈകൾ നട്ട് ഉദ്ഘാടനം ചെയ്തു.
വയനാട് സോഷ്യൽ ഫോറസ്ട്രി മാനന്തവാടി ബ്ലോക്ക് ഹരിത സമിതിയുടെ സഹകരണത്തോടെയാണ് ചിത്രശലഭ ഉദ്യാനം ആരംഭിച്ചത്. റേഞ്ച് ഫോറസ്റ്റ് ഓഫീസർ പി. സുനിൽ, സെക്ഷൻ ഫോറസ്റ്റ് ഓഫീസർ സി.എസ്. വേണു, പി.എ. അജയൻ, പ്രവീണ വിനു, എ. അയൂബ് എന്നിവർ പ്രസംഗിച്ചു.