കുരിശിന്റെവഴി ഇന്ന്
1278697
Saturday, March 18, 2023 11:07 PM IST
ചേര്‍ത്തല: തീർത്ഥാടന കേന്ദ്രമായ തങ്കി സെന്റ് മേരീസ് ഫൊറോനാപള്ളിയിലേക്ക് വലിയനോമ്പ് തീർത്ഥാടനത്തോടനുബന്ധിച്ച് പാപപരിഹാര കുരിശിന്റെവഴി ഇന്നു നടക്കും.
വെട്ടയ്ക്കൽ സ്വർഗ്ഗാരോപിത മാതാപള്ളിയിൽ നിന്നും വൈകുന്നേരം 4.30 ന് ആരംഭിക്കുന്ന കുരിശിന്റെ വഴി കാൽനടയായി തങ്കിപള്ളിയിൽ എത്തിച്ചേരും. നാൽപത്തിയേഴ് ഫാമിലി യൂണിറ്റുകളിൽ നിന്നായി നൂറുകണക്കിനു വിശ്വാസികൾ പങ്കെടുക്കും. ആറിന് ദിവ്യബലിയോടെ സമാപിക്കും.