വിഷുപ്പുലരിയിൽ കണികണ്ടുണരാന്‍...
1415805
Thursday, April 11, 2024 10:57 PM IST
കോട്ടയം: വിഷുപ്പുലരിയില്‍ കണികണ്ടുണരാന്‍ പല വര്‍ണങ്ങളില്‍ കൃഷ്ണവിഗ്രഹങ്ങള്‍ ഒരുങ്ങി. സീസണ് പ്രമാണിച്ചു വിഗ്രഹങ്ങളുമായി എത്തുന്ന ഇതരസംസ്ഥാനക്കാര്‍ ഏറെയാണ്.
ഫൈബറും പള്‍പ്പും പ്ലാസ്റ്റര്‍ ഓഫ് പാരീസും കൊണ്ടു നിര്‍മിച്ച വിഗ്രഹങ്ങളാണു കൂടുതല്‍. കളിമണ്ണും ലോഹങ്ങളും ഉപയോഗിച്ചുള്ളവയും ലഭ്യമാണ്. വിഷുക്കണിയില്‍ കൃഷ്ണവിഗ്രഹത്തോടൊപ്പം പ്രധാനമാണു കണിക്കൊന്നയും കണിവെള്ളരിയും.
കൂടാതെ സ്വര്‍ണം, വസ്ത്രം, നെല്ല്, ഉണക്കലരി എന്നിവയ്ക്കൊപ്പം നാളികേരം, ചക്ക, മാങ്ങ തുടങ്ങിയ ഫലങ്ങളും വയ്ക്കും. പണം, താളിയോല, തൂലിക, വാല്‍ക്കണ്ണാടി എന്നിവയും ചിലയിടങ്ങളില്‍ കണിവയ്ക്കാന്‍ ഉപയോഗിക്കുന്നു.