മു​ൻ എം​എ​ൽ​എ​ മുഹമ്മദാലിക്ക് ആ​ദ​രാ​ഞ്ജ​ലി​യു​മാ​യി മു​ഖ്യ​മ​ന്ത്രി
Friday, September 23, 2022 11:39 PM IST
ആ​ലു​വ: അ​ന്ത​രി​ച്ച മു​ൻ എം​എ​ൽ​എ കെ. ​മു​ഹ​മ്മ​ദാ​ലി​ക്ക് ആ​ദ​രാ​ഞ്ജ​ലി​യ​ർ​പ്പി​ച്ച് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ആ​ലു​വ പാ​ല​സി​നു മു​ന്നി​ലെ കെ. ​മു​ഹ​മ്മ​ദാ​ലി​യു​ടെ വ​സ​തി​യി​ൽ ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 12ഓ​ടെ​യാ​ണ് അ​ദ്ദേ​ഹ​മെ​ത്തി​യ​ത്.
കെ. ​മു​ഹ​മ്മ​ദാ​ലി​യു​ടെ ഭാ​ര്യ ന​സിം​ബീ​വി, മ​ക്ക​ളാ​യ നി​ഷാ​ദ് അ​ലി, അ​റാ​ഫ​ത്ത് അ​ലി, മ​രു​മ​ക്ക​ളാ​യ ഷെ​ൽ​ന നി​ഷാ​ദ്, ഫാ​ത്തി​മ റെ​യ്സ എ​ന്നി​വ​രെ സ​ന്ദ​ർ​ശി​ച്ചു. ജി​ല്ലാ സെ​ക്ര​ട്ട​റി സി.​എ​ൻ. മോ​ഹ​ന​നും ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു. ഷെ​ൽ​ന ക​ഴി​ഞ്ഞ നി​യ​മ​സ​ഭ​യി​ൽ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി​രു​ന്നു. ആ​ലു​വ മേ​ഖ​ല​യി​ൽ ഹ​ർ​ത്താ​ൽ അ​നു​കൂ​ലി​ക​ൾ അ​ക്ര​മം അ​ഴി​ച്ചു​വി​ടു​ന്ന​തി​നി​ട​യി​ലാ​ണ് മു​ഖ്യ​മ​ന്ത്രി ആ​ലു​വ പാ​ല​സി​ൽ എ​ത്തി​യ​ത്.