കോ​ള​നി​യു​ടെ ന​വീ​ക​ര​ണ നി​ർ​മാ​ണോ​ദ്ഘാ​ട​നം
Monday, October 3, 2022 12:12 AM IST
കോ​ല​ഞ്ചേ​രി: പ​ട്ടി​ക​ജാ​തി വി​ക​സ​ന വ​കു​പ്പി​ന്‍റെ കീ​ഴി​ലു​ള്ള മ​ഴു​വ​ന്നൂ​ർ പ​ഞ്ചാ​യ​ത്തി​ലെ വീ​ട്ടൂ​ർ എ​സ്‌‌​സി കോ​ള​നി​യു​ടെ ന​വീ​ക​ര​ണ നി​ർ​മാ​ണോ​ദ്ഘാ​ട​നം പി.​വി. ശ്രീ​നി​ജി​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. 2019-20ലെ ​അം​ബേ​ദ്ക​ർ ഗ്രാ​മ വി​ക​സ​ന പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് നി​ർ​മാ​ണം ന​ട​ത്തു​ന്ന​ത്.
ഓ​പ്പ​ൺ എ​യ​ർ സ്റ്റേ​ജ്, ബാ​സ്ക്ക​റ്റ്ബോ​ൾ കോ​ർ​ട്ട്, വാ​ക് വേ ​എ​ന്നി​വ പ​ദ്ധ​തി​യി​ൽ ഉ​ണ്ടാ​കും. 50 ല​ക്ഷം രൂ​പ​യാ​ണ് അ​ട​ങ്ക​ൽ തു​ക. ജി​ല്ലാ നി​ർ​മി​തി​ക്കാ​ണ് നി​ർ​മാ​ണ ചു​മ​ത​ല. യോ​ഗ​ത്തി​ൽ കെ.​എ​ച്ച്. സു​രേ​ഷ്, ബി. ​ജ​യ​ൻ, ടി.​എ​ൻ. സാ​ജു, കെ.​എ​സ്. അ​ജ​യ​കു​മാ​ർ, കെ. ​സ​ന്ധ്യ, എ​സ്. സോ​ഫി​യ​മോ​ൾ, ബെ​ന്നി കെ. ​പൗ​ലോ​സ്, ടി.​വി. ബി​ജി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.