എ​യ്ഡ്‌​സ് ദി​നാ​ച​ര​ണം ജി​ല്ലാ ത​ല ഉ​ദ്ഘാ​ട​നം ന​ട​ത്തി
Friday, December 2, 2022 12:19 AM IST
തൃ​പ്പൂ​ണി​ത്തു​റ: എ​യ്ഡ്‌​സ് ദി​നാ​ച​ര​ണ​ത്തി​ന്‍റെ ജി​ല്ലാ ത​ല ഉ​ദ്ഘാ​ട​നം ലാ​യം കൂ​ത്ത​മ്പ​ല​ത്തി​ൽ കെ.​ബാ​ബു എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു. ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ ര​മ സ​ന്തോ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​എ​സ്. ശ്രീ​ദേ​വി മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. താ​ലൂ​ക്കാ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​സി. സു​മ റെ​ഡ് റി​ബ​ൺ അ​ണി​യി​ക്ക​ൽ ച​ട​ങ്ങ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
ന​ഗ​ര​സ​ഭ വൈ​സ് ചെ​യ​ർ​മാ​ൻ കെ.​കെ. പ്ര​ദീ​പ് കു​മാ​ർ പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു. സ്ഥി​രം സ​മി​തി​യ​ധ്യ​ക്ഷ​ന്മാ​രാ​യ ജ​യ പ​ര​മേ​ശ്വ​ര​ൻ, ദീ​പ്തി സു​രേ​ഷ്, സി.​എ. ബെ​ന്നി, ടി.​ബി. ആ​ൻ​ഡ് എ​യ്ഡ്സ് ക​ൺ​ട്രോ​ൾ ഓ​ഫീ​സ​ർ ഡോ. ​ശ​ര​ത് ജി. ​റാ​വു തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. 

എ​യ്ഡ്‌​സ് വിരുദ്ധ പെ​നാ​ല്‍​റ്റി ഷൂ​ട്ടൗ​ട്ട്

കൊ​ച്ചി: 'ഒ​ന്നാ​യി തു​ല്യ​രാ​യി ത​ടു​ത്തു നി​ര്‍​ത്താം' എ​ന്ന സ​ന്ദേ​ശ​ത്തോ​ടെ ജി​ല്ലാ ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ​യും എ​യ്ഡ്‌​സ് ക​ണ്‍​ട്രോ​ള്‍ സൊ​സൈ​റ്റി​യു​ടെ​യും സൗ​ത്ത് റെ​യി​ല്‍​വേ സ്‌​റ്റേ​ഷ​ന്‍റെ​യും സം​യു​ക്താഭി​മു​ഖ്യ​ത്തി​ല്‍ എ​യ്ഡ്‌​സ് ദി​നാ​ച​ര​ണ​വും എ​യ്ഡ്‌​സ് വി​രു​ദ്ധ പെ​നാ​ല്‍​റ്റി ഷൂ​ട്ടൗ​ട്ടും സം​ഘ​ടി​പ്പി​ച്ചു. എ​റ​ണാ​കു​ളം സൗ​ത്ത് റെ​യി​ല്‍​വേ സ്‌​റ്റേ​ഷ​നി​ല്‍ ന​ട​ത്തി​യ ദി​നാ​ച​ര​ണം ഏ​രി​യ മാ​നേ​ജ​ര്‍ ഡി. ​പ​രി​മ​ള​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.
എ​യ്ഡ്‌​സ് ക​ണ്‍​ട്രോ​ള്‍ സൊ​സൈ​റ്റി പ്രോ​ഗ്രാം ഓ​ഫീ​സ​ര്‍ ടോ​ജോ ജോ​ര്‍​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഷൂ​ട്ടൗ​ട്ട് മ​ത്സ​ര​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം മു​ന്‍ ദേ​ശീ​യ ഫു​ട്‌​ബോ​ള്‍ താ​രം ടി.​എ.​ജാ​ഫ​ര്‍ നി​ര്‍​വ​ഹി​ച്ചു.