രോ​ഗ​ങ്ങ​ൾ കാ​ലാ​വ​സ്ഥാ വ്യതി​യാ​ന​ത്തി​ന്‍റെ പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ: ജ​സ്റ്റീ​സ് ദേ​വ​ൻ രാ​മ​ച​ന്ദ്ര​ൻ
Saturday, December 3, 2022 12:49 AM IST
കൊ​ച്ചി: ഇ​ന്നു ഉ​ണ്ടാ​കു​ന്ന രോ​ഗ​ങ്ങ​ളി​ൽ പ​ല​തി​നും കാ​ര​ണം കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ന്‍റെ പ്ര​ത്യാ​ഘാ​ത​ങ്ങ​ളാ​ണെ​ന്ന് ജ​സ്റ്റീസ് ദേ​വ​ൻ രാ​മ​ച​ന്ദ്ര​ൻ. കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നം പൊ​തു​ജ​നാ​രോ​ഗ്യ​രം​ഗ​ത്തു​ണ്ടാ​ക്കു​ന്ന ഭീ​ഷ​ണി​ക​ൾ എ​ന്ന വി​ഷ​യം അ​ടി​സ്ഥാ​ന​മാ​ക്കി അ​മൃ​ത ആ​ശു​പ​ത്രി​യി​ൽ സം​ഘ​ടി​പ്പി​ച്ച 5-ാമ​ത് അ​ന്താ​രാ​ഷ്ട്ര പൊ​തു​ജ​നാ​രോ​ഗ്യ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
അ​മൃ​ത ഹോ​സ്പി​റ്റ​ൽ​സ് ഗ്രൂ​പ്പ് മെ​ഡി​ക്ക​ൽ ഡ​യ​റ​ക്ട​ർ ഡോ.​പ്രേം നാ​യ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മാ​താ അ​മൃ​താ​ന​ന്ദ​മ​യി മ​ഠം ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ്വാ​മി പൂ​ർ​ണാ​മൃ​താ​ന​ന്ദ​പു​രി അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തി.

പശുക്കിടാവിന് തെരുവുനായ് ആക്രമണത്തിൽ പരിക്ക്

കി​ഴ​ക്ക​മ്പ​ലം: വീ​ട്ടി​ലെ തൊ​ഴു​ത്തി​ൽ കെ​ട്ടി​യി​രു​ന്ന പ​ശു​ക്കി​ടാ​വി​ന് തെ​രു​വു​നാ​യ്ക്ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു.
ഊ​ര​ക്കാ​ട് തെ​റ്റ​മോ​ളം സു​ധീ​ഷി​ന്‍റെ പ​ശു​ക്കി​ടാ​വി​നെ​യാ​ണ് ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യി​ൽ തെ​രു​വു​നാ​യ്ക്ക​ൾ ആ​ക്ര​മി​ച്ച​ത്. ആ​ക്ര​മ​ണ​ത്തെ തു​ട​ർ​ന്ന് പ​ശു​ക്കി​ടാ​വിന്‍റെ ദേ​ഹ​ത്ത് പ​ല ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നാ​യി മാം​സം പേ​ർ​പെ​ട്ട നി​ല​യി​ലാ​ണ്. പ്ര​ദേ​ശ​ത്ത് രാ​പ​ക​ൽ ഭേ​ദ​മി​ല്ലാ​തെ അ​ല​ഞ്ഞു ന​ട​ക്കു​ന്ന തെ​രു​വു​നാ​യ്ക്ക​ൾ മ​നു​ഷ്യ​നും മൃ​ഗ​ങ്ങ​ൾ​ക്കും ഭീ​ഷ​ണി​യാ​ണെ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു.