അ​ഗ്നി​ര​ക്ഷാ​സേ​ന കി​ണ​റ്റി​ൽ തെ​ര​യു​ന്നു; ഉ​ണ്ണി ക​ര​യ്ക്ക് നിൽക്കുന്നു
Tuesday, December 6, 2022 12:22 AM IST
കൂ​ത്താ​ട്ടു​കു​ളം: കി​ണ​റ്റി​ൽ വീ​ണ​യാ​ളെ ര​ക്ഷ​പ്പെ​ടു​ത്താ​ൻ എ​ത്തി​യ അ​ഗ്നി​ര​ക്ഷാ​സേ​ന ക​ണ്ട​ത് കി​ണ​റ്റി​ൽ വീ​ണ​യാ​ൾ ക​ര​യ്ക്ക് നി​ൽ​ക്കു​ന്ന​ത്. കൂ​ടെ​യു​ണ്ടാ​യി​രു​ന്ന സു​ഹൃ​ത്തി​നെ കു​റ​ച്ചു​സ​മ​യം കാ​ണാ​താ​യ​തോ​ടെ​യാ​ണ് തി​രു​മാ​റാ​ടി വാ​ളി​യ​പ്പാ​ടം നാ​ലു സെ​ന്‍റ് കോ​ള​നി​യി​ലെ ബാ​ബു കൂ​ത്താ​ട്ടു​കു​ളം അ​ഗ്നി​ര​ക്ഷാ​സേ​ന​യെ വി​വ​ര​മ​റി​യി​ച്ച​ത്. ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ​യാ​ണ് അ​ഗ്നി​ര​ക്ഷ നി​ല​യ​ത്തി​ലേ​ക്ക് വാ​ളി​യ​പ്പാ​ടം നാ​ല് സെ​ന്‍റ് കോ​ള​നി​യി​ൽ​നി​ന്ന് ആ​ൾ കി​ണ​റ്റി​ൽ വീ​ണെ​ന്ന് സ​ന്ദേ​ശം എ​ത്തി​യ​ത്.
ഉ​ട​ൻ സേ​ന അ​വി​ടേ​ക്ക് തി​രി​ക്കു​ക​യാ​യി​രു​ന്നു. കോ​ള​നി​യി​ലെ​ത്തി​യ സേ​നാം​ഗ​ങ്ങ​ൾ ആ​ദ്യം ക​ണ്ട​ത് കി​ണ​റ്റി​ൽ വീ​ണു എ​ന്നു പ​റ​യ​പ്പെ​ടു​ന്ന കി​ഴ​കൊ​ന്പ് സ്വ​ദേ​ശി ഉ​ണ്ണി​യെ​യാ​ണ്. കു​റ​ച്ചു​നാ​ളു​ക​ളാ​യി കോ​ള​നി​യി​ൽ ഒ​രു​മി​ച്ച് താ​മ​സി​ക്കു​ക​യി​രു​ന്നു സു​ഹൃ​ത്തു​ക്ക​ളാ​യ ബാ​ബു​വും ഉ​ണ്ണി​യും. മു​റി​യി​ൽ സം​സാ​രി​ച്ചി​രി​ക്കു​ന്പോ​ൾ ഉ​ണ്ണി പു​റ​ത്തേ​ക്കി​റ​ങ്ങി കി​ണ​റി​ന് അ​രി​കി​ലൂ​ടെ ന​ട​ന്നു പോ​യി​രു​ന്നു. ഏ​റെ​നേ​രം ക​ഴി​ഞ്ഞി​ട്ടും ഉ​ണ്ണി​യെ കാ​ണാ​താ​യ​തോ​ടെ​യാ​ണ് കി​ണ​റ്റി​ൽ വീ​ണു​വെ​ന്ന് ബാ​ബു​വി​ന് സം​ശ​യം തോ​ന്നി​യ​ത്.
ഉ​ട​ൻ മ​റ്റൊ​രാ​ളു​ടെ സ​ഹാ​യ​ത്തോ​ടെ അ​ഗ്നി​ര​ക്ഷാ​സേ​ന​യെ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. നാ​ട്ടു​കാ​രും കി​ണ​റി​നു ചു​റ്റും​കൂ​ടി. ഇ​തൊ​ന്നു​മ​റി​യാ​തെ ഉ​ണ്ണി ക​ട​യി​ൽ​നി​ന്ന് ചാ​യ​പ്പൊ​ടി​യും വാ​ങ്ങി തി​രി​കെ വ​ന്ന​പ്പോ​ഴാ​ണ് സം​ഭ​വം അ​റി​യു​ന്ന​ത്. ഇ​തോ​ടെ ആ​ശ​ങ്ക​യി​ലാ​യ അ​ഗ്നി​ര​ക്ഷാ സേ​നാം​ഗ​ങ്ങ​ൾ കി​ണ​റ്റി​ൽ മ​റ്റാ​രെ​ങ്കി​ലും ഉ​ണ്ടോ​യെ​ന്ന് പ​രി​ശോ​ധ​ന​യും ന​ട​ത്തി​യാ​ണ് മ​ട​ങ്ങി​യ​ത്.