കേ​ര​ളോ​ത്സ​വം: നെ​ല്ലി​ക്കു​ഴി പ​ഞ്ചാ​യ​ത്ത് ഓ​വ​​റോ​ൾ ചാ​ന്പ്യ​ന്മാർ
Saturday, December 10, 2022 12:30 AM IST
കോ​ത​മം​ഗ​ലം: ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് കേ​ര​ളോ​ത്സ​വ​ത്തി​ൽ നെ​ല്ലി​ക്കു​ഴി പ​ഞ്ചാ​യ​ത്ത് 259 പോ​യി​ന്‍റോ​ടെ ഓ​വ​ർ​റോ​ൾ ചാ​ന്പ്യ​ൻ​ഷി​പ്പ് നേ​ടി. കീ​ര​ന്പാ​റ പ​ഞ്ചാ​യ​ത്ത് 125 പോ​യി​ന്‍റോ​ടെ ര​ണ്ടാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി. ക്ല​ബ് വി​ഭാ​ഗ​ത്തി​ൽ പി. ​കൃ​ഷ്ണ​പി​ള്ള സ്മാ​ര​ക വാ​യ​ന​ശാ​ല 68 പോ​യി​ന്‍റോ​ടെ ഒ​ന്നാം സ്ഥാ​ന​ത്തും, 28 പോ​യി​ന്‍റോ​ടെ സ​ത്യ​ൻ ആ​ർ​ട്സ് ആ​ന്‍​ഡ് സ്പോ​ർ​ട്സ് ക്ല​ബ് ര​ണ്ടാം സ്ഥാ​ന​വും നേ​ടി.
കീ​രം​പാ​റ സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ, സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് ഗേ​ൾ​സ് ഹൈ​സ്കൂ​ൾ, ടി​വി​ജെ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ, ചേ​ലാ​ട് ക്ല​ബ് എ​ന്നീ കേ​ന്ദ്ര​ങ്ങ​ളി​ലാ​ണ് ഗെ​യിം​സ്, അ​ത്‌​ല​റ്റി​ക്സ്, ക​ലാ​സാ​ഹി​ത്യ മ​ത്സ​ര​ങ്ങ​ൾ പൂ​ർ​ത്തീ​ക​രി​ച്ച​ത്. പ​ത്ത് പ​ഞ്ചാ​യ​ത്തു​ക​ളി​ൽ നി​ന്നു​ള്ള മ​ത്സ​രാ​ർ​ഥി​ക​ൾ പ​ങ്കെ​ടു​ത്തു.
ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ ന​ട​ത്തി​യ സ​മാ​പ​ന യോ​ഗ​ത്തി​ൽ വി​ജ​യി​ക​ളാ​യ ടീ​മു​ക​ൾ​ക്കും വ്യ​ക്തി​ക​ൾ​ക്കും ട്രോ​ഫി​ക​ൾ, സ​ർ​ട്ടി​ഫി​ക്ക​റ്റ്, മെ​മ​ന്‍റോ എ​ന്നി​വ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​എ.​എം. ബ​ഷീ​ർ വി​ത​ര​ണം ചെ​യ്തു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് നി​സ​മോ​ൾ ഇ​സ്മാ​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ പി.​കെ. ച​ന്ദ്ര​ശേ​ഖ​ര​ൻ നാ​യ​ർ, പി.​എം. മ​ജീ​ദ്, എ​ൻ.​എം. ജോ​സ​ഫ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​രാ​യ ജോ​മി തെ​ക്കേ​ക്ക​ര, ജ​യിം​സ്, സാ​ലി ഐ​പ്, ജ​യിം​സ് കോ​റ​ന്പേ​ൽ, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ ബി​ന്ദു ശ​ശി, ശോ​ഭ വി​ന​യ​ൻ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ആ​നി​സ് ഫ്രാ​ൻ​സി​സ്, ലി​സി ജോ​സ​ഫ്, ആ​ഷ ജ​യിം​സ്, ടി.​കെ. കു​ഞ്ഞു​മോ​ൻ, എ​ക്സ്റ്റ​ൻ​ഷ​ൻ ഓ​ഫീ​സ​ർ എം.​എ​സ്. സി​ദ്ധി​ഖ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.