പ​റ​വൂ​രി​ലെ ഹോ​ട്ട​ൽ പൂ​ട്ടി​ച്ചു
Saturday, January 28, 2023 12:13 AM IST
പ​റ​വൂ​ർ: ​പ​റ​വൂ​രി​ലെ പ്ര​ധാ​ന വെ​ജി​റ്റേറിയൻ ഹോ​ട്ട​ലാ​യ വ​സ​ന്ത വി​ഹാ​ർ ന​ഗ​ര​സ​ഭ ആ​രോ​ഗ്യ​വ​കു​പ്പ് പൂ​ട്ടി​ച്ചു. ഇ​വി​ടെനി​ന്നും ന​ൽ​കി​യ മ​സാ​ല ദോ​ശ​യി​ൽ തേ​ര​ട്ട​യു​ടെ അ​വ​ശി​ഷ്ട​ങ്ങ​ൾ ക​ണ്ടെ​ന്നെ ആ​രോ​പ​ണ​ത്തെ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി.​
വ്യാ​ഴാ​ഴ്ച്ച രാ​വി​ലെ കു​ന്നു​ക​ര സ്വ​ദേ​ശി​ക​ളാ​യ ഒ​രു കു​ടു​ബം ഇ​വി​ടെ ഭ​ക്ഷ​ണം ക​ഴി​ക്കാ​ൻ എ​ത്തി​യി​രു​ന്നു. ഇ​വ​ർ ക​ഴി​ക്കാ​നാ​യി വാ​ങ്ങി​യ മ​സാ​ല ദോ​ശ​യി​ലാ​ണ് തേ​ര​ട്ട​യെ ക​ണ്ട​താ​യി പ​റ​യു​ന്ന​ത്.
ഇ​വ​ർ പ​രാ​തി പ​റ​ഞ്ഞ​തി​നെതു​ട​ർ​ന്ന് ഇ​ത് മാ​റ്റി വേ​റെ ന​ല്കാമെ​ന്നാ​യി​രി​ന്നു ഹോ​ട്ട​ലു​കാ​രു​ടെ നി​ല​പാ​ട്. ഇ​ത് വേ​ണ്ടെ​ന്നു പ​റ​ഞ്ഞ കു​ടും​ബം പ​രാ​തി ന​ൽ​കാ​ൻ ത​യാ​റാ​യി​ല്ലെ​ങ്കി​ലും വി​വ​ര​മ​റി​ഞ്ഞ ന​ഗ​ര​സ​ഭ പ​രി​ശോ​ധ​ന ന​ട​ത്തു​ക​യാ​യി​രു​ന്നു. ന​ഗ​ര​സ​ഭ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ അ​ടു​ക്ക​ള​യി​ൽ ഉ​ൾ​പ്പെ​ടെ അ​ഴു​ക്കു നി​റ​ഞ്ഞ അ​ന്ത​രീ​ക്ഷം ക​ണ്ടെ​ത്തി. മാ​വ് ക​ല​ക്കി വെ​ച്ച പാ​ത്ര​ങ്ങ​ളും വൃ​ത്തി​ഹീ​ന​മാ​യി​രു​ന്നു. സാ​മ്പി​ളു​ക​ൾ ശേ​ഖ​രി​ക്കാ​ൻ ഭ​ക്ഷ്യ വ​കു​പ്പി​നെ സ​മീ​പി​ച്ചെ​ങ്കി​ലും അ​വ​രു​ടെ സേ​വ​നം ഉ​ട​നെ ല​ഭ്യ​മാ​യി​ല്ലെ​ന്ന് ആ​രോ​ഗ്യ വ​കു​പ്പ് കു​റ്റ​പ്പെ​ടു​ത്തി. ഈ ​ഹോ​ട്ട​ലി​നെ​തി​രെ ഇ​തി​നു മു​മ്പും പ​രാ​തി ഉ​യ​ർ​ന്നി​ട്ടു​ണ്ട്.