ചി​ന്താ ജെ​റോം ഡോ​ക്ട​റേ​റ്റ് വി​വാ​ദത്തി​ല്‍ യൂത്ത് കോൺ. പ്രതിഷേധം
Sunday, January 29, 2023 12:14 AM IST
കൊ​ച്ചി: ശ​മ്പ​ള വി​വാ​ദം കെ​ട്ട​ട​ങ്ങും മു​ന്പേ അ​ടു​ത്ത വി​വാ​ദ​ത്തി​ല്‍​പ്പെ​ട്ട യു​വ​ജ​ന ക​മ്മീ​ഷ​ന്‍ അ​ധ്യ​ക്ഷ ചി​ന്താ ജെ​റോ​മി​നെ​തി​രെ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സെ​ന്‍​ട്ര​ല്‍ മ​ണ്ഡ​ലം ക​മ്മി​റ്റി പ്ര​തി​ഷേ​ധ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു.
പിഎച്ച്​ഡി ഗ​വേ​ഷ​ണ പ്ര​ബ​ന്ധ​ത്തി​ലെ ഗു​രു​ത​ര പി​ഴ​വാ​ണ് ചി​ന്ത ജെ​റോ​മി​നെ വീ​ണ്ടും വി​വാ​ദ​ത്തി​ലാ​ക്കി​യ​ത്. വാ​ഴ​ക്കു​ല എ​ന്ന ക​വി​ത സ​മാ​ഹാ​രം ര​ച​യി​താ​വ് ച​ങ്ങ​മ്പു​ഴ എ​ന്ന സ്ഥാ​ന​ത്തു വൈ​ലോ​പ്പി​ള്ളി എ​ന്നു തെ​റ്റാ​യി ത​ന്‍റെ പ്ര​ബ​ന്ധ​ത്തി​ല്‍ ചേ​ര്‍​ക്കു​ക​യാ​യി​രു​ന്നു.
ഇ​തി​നെ​തി​രെ വൈ​ലോ​പ്പി​ള്ളി​യു​ടെ ക​വി​താ സ​മാ​ഹാ​രം ചി​ന്താ ജെ​റോ​മി​ന് അ​യ​ച്ചു കൊ​ടു​ത്തു​കൊ​ണ്ടാ​ണ് പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ച്ച​ത്. പ്ര​തി​ഷേ​ധ പ​രി​പാ​ടി യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി മ​നു ജേ​ക്ക​ബ് ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സെ​ന്‍​ട്ര​ല്‍ മ​ണ്ഡ​ലം പ്ര​സി​ഡന്‍റ് എം.​വി. ആ​ന്‍റ​ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
​യൂ​ത്ത് കോ​ണ്‍​ഗ്ര​സ് നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സി​ജോ ജോ​സ​ഫ്, കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഒ.​ഡി. സേ​വ്യ​ര്‍, ബ്ലോ​ക്ക് സെ​ക്ര​ട്ട​റി ബെ​ന്നി കു​ന്ന​പ്പി​ള്ളി, ന​യ​ന്‍ സോ​ള​മന്‍, ഫ്രാ​ന്‍​സി​സ് തേ​നാ​ന്‍​പ​റ​മ്പി​ല്‍, സ​തീ​ഷ് പ്ര​ഭു തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.