സെന്റ് ഫ്രാൻസിസ് അസീസി
കത്തീഡ്രലിൽ
കൊച്ചി: എറണാകുളം സെന്റ് ഫ്രാൻസിസ് അസീസി കത്തീഡ്രലിൽ നിത്യസഹായ മാതാവിന്റെ തിരുനാളിന് നാളെ വൈകിട്ട് 5.15ന് ആർച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ കൊടിയേറ്റും. തുടർന്ന് സമൂഹ ദിവ്യബലി, വചനപ്രഘോഷണം, നൊവേന, തിരിപ്രദക്ഷിണം, നേർച്ചപായസ വിതരണം.
11ന് രാവിലെ 10.30ന് കൊല്ലം ബിഷപ് ഡോ. സ്റ്റാൻലി റോമന്റെ കാർമികത്വത്തിൽ ദിവ്യബലി. വചനപ്രഘോഷണം ഫാ. ജോസ് തോമസ്. നൊവേന, നേർച്ചസദ്യ. സമാപന ദിനമായ12ന് വൈകിട്ട് 5.30ന് അതിരൂപത വികാരി ജനറൽ മോൺ. മാത്യു കല്ലിങ്കലിന്റെ കാർമികത്വത്തിൽ സമൂഹ ദിവ്യബലി, നൊവേന. തുടർന്ന് പ്രദക്ഷിണം എന്നിവയുണ്ടാകുമെന്ന് കത്തീഡ്രൽ വികാരി ഫാ. പീറ്റർ കൊച്ചുവീട്ടിൽ, സഹവികാരി ഫാ. സോനു അംബ്രോസ് ഇത്തിത്തറ, ഫാ. ബെൻസൺ ജോർജ് ആലപ്പാട്ട്, തിരുനാൾ കമ്മിറ്റി കൺവീനർ അഡ്വ. ഷാജി മാത്യു എന്നിവർ അറിയിച്ചു.
തൈക്കാട്ടമ്മ പള്ളിയിൽ
ഉദയംപേരൂർ: ഉദയംപേരൂർ സുന്നഹദോസ് പള്ളിയുടെ കീഴിലുള്ള മരിയൻ തീർഥാടന കേന്ദ്രമായ തൈക്കാട്ടമ്മ പള്ളിയിൽ പരിശുദ്ധ മാതാവിന്റെ തിരുനാളിന് ഇന്ന് കൊടിയേറും. രാവിലെ 6.30ന് കുർബാന, വൈകീട്ട് 5.30 ന് വികാരി ഫാ. ജോർജ് മാണിക്കത്താൻ കൊടി യേറ്റും. നാളെ രാവിലെ 6.30 ന് ആഘോഷമായ കുർബാന, വാഹനങ്ങളുടെ വെഞ്ചിരിപ്പ്, അമ്പ് എടുക്കൽ. 8.30 നും 10.30 നും കുർബാന വൈകീട്ട് 4.30ന് രൂപം എഴുന്നെള്ളിക്കൽ തുടർന്ന് ആഘോഷമായ കുർബാന, പ്രദക്ഷിണം. തിരുനാൾ ദിനമായ അഞ്ചിന് രാവിലെ 5.30 നും ഏഴിനും 8.30 നും കുർബാന. 10.30 ന് ആഘോഷമായ തിരുനാൾ കുർബാന, പ്രദക്ഷിണം ഉച്ചതിരിഞ്ഞ് 3.30ന് കുർബാന, വൈകിട്ട് അഞ്ചിനും 6.30 നും കുർബാന. തുടർന്ന് രൂപം എടുത്തുവയ്ക്കൽ. എട്ടാമിടം 12ന് ആഘോഷിക്കും.
കപ്രശേരി ചെറുപുഷ്പ പള്ളിയിൽ
കപ്രശേരി: കപ്രശേരി ചെറുപുഷ്പ പള്ളിയിൽ വിശുദ്ധ കൊച്ചുത്രേസ്യയുടെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും സംയുക്ത തിരുനാളിന് ഇന്നു കൊടിയേറും. ഞായറാഴ്ചയാണ് പ്രധാന തിരുനാൾ. ഇന്നു വൈകിട്ട് അഞ്ചിന് വികാരി ഫാ. പോൾ കോട്ടക്കലിന്റെ മുഖ്യ കാർമികത്വത്തിൽ കൊടിയേറ്റ്. നാളെ രാവിലെ എട്ടിന് വീടുകളിലേക്ക് അന്പ് എഴുന്നള്ളിപ്പ്, വൈകീട്ട് 5.30ന് രൂപം എഴുന്നള്ളിപ്പ്, കുർബാന, പ്രസംഗം.ഞായറാഴ്ച രാവിലെ 10ന് കുർബാന, പ്രസംഗം. വൈകീട്ട് 7-ന് ആലപ്പി തിയറ്റേഴ്സിന്റെ നാടകം - മഴ നനയാത്ത മക്കൾ. ആറിന് മരിച്ചവരുടെ ഓർമത്തിരുനാൾ, കുർബാന ഒപ്പീസ്, സെമിത്തേരി സന്ദർശനം.