ജ​ല​സ്രോ​ത​സു​ക​ളു​ടെ പു​ന​രു​ദ്ധാ​ര​ണ​ത്തി​ന് മു​ൻ​ഗ​ണ​ന
Friday, March 24, 2023 11:39 PM IST
ക​ള​മ​ശേ​രി: കു​ടി​വെ​ള്ള ജ​ല​സ്രോ​ത​സു​ക​ളു​ടെ പു​ന​രു​ദ്ധാ​ര​ണ​ത്തി​ന് 26 കോ​ടി ര​ണ്ടു​ല​ക്ഷം രൂ​പ​യും, മാ​ലി​ന്യ സം​സ്ക​ര​ണ​ത്തി​ന് ഏ​ഴു​കോ​ടി രൂ​പ​യും നീ​ക്കി​വ​ച്ച് ക​ള​മ​ശേ​രി ന​ഗ​ര​സ​ഭ ബ​ജ​റ്റ്. വൈ​സ് ചെ​യ​ർ​പേ​ഴ്സ​ൺ സ​ൽ​മ അ​ബു​ബ​ക്ക​ർ അ​വ​ത​രി​പ്പി​ച്ച ബ​ജ​റ്റി​ൽ ന​ഗ​ര​വി​ക​സ​ന മ​രാ​മ​ത്തി​ന് 25 കോ​ടി​യും, സാ​മൂ​ഹ്യ സു​ര​ക്ഷാ പെ​ൻ​ഷ​ന് 16,16,64000 രൂ​പ​യും കു​ടും​ബ​ശ്രീ​ക്ക് 50 ല​ക്ഷം രൂ​പ​യും വ​ക​യി​രു​ത്തി. ചെ​യ​ർ​പേ​ഴ്സ​ൺ സീ​മ ക​ണ്ണ​ൻ അ​ധ്യ​ക്ഷ​യാ​യി.
ആ​രോ​ഗ്യ മേ​ഖ​ല​ക്ക് ര​ണ്ടു കോ​ടി 75 ല​ക്ഷം രൂ​പ​യും, ഊ​ർ​ജ​ത്തി​ന് ര​ണ്ടു​കോ​ടി​യും പ​ട്ടി​ക​ജാ​തി ക്ഷേ​മ​ത്തി​നാ​യി 2,92,94000 രൂ​പ​യു​മാ​ണ് വ​ക​യി​രു​ത്തി​യി​ട്ടു​ള്ള​ത്. ക​ഴി​ഞ്ഞ മൂ​ന്നു ത​വ​ണ​യു​മു​ണ്ടാ​യി​രു​ന്ന ഷീ ​ലോ​ഡ്ജും, ഭൂ​ര​ഹി​ത​ർ​ക്കു​ള്ള ഭ​വ​ന സ​മു​ച്ച​യ​വും ഇ​ത്ത​വ​ണ​യും ബ​ജ​റ്റി​ൽ ഇ​ടം പി​ടി​ച്ചു.
മു​ന്നി​രി​പ്പ് തു​ക​യാ​യ 19,63,14, 854 രൂ​പ​യും, ത​ന്നാ​ണ്ട് വ​ര​വാ​യ 110,20,38,648 രൂ​പ ഉ​ൾ​പ്പെ​ടെ 129,83,53,502 രു​പ വ​ര​വും 123, 08,36,013 രൂ​പ ചെ​ല​വും 6,75,17,489 രൂ​പ നീ​ക്കി​യി​രി​പ്പു​മു​ള്ള​താ​ണ് ബ​ജ​റ്റ്. ഇ​ന്നുരാ​വി​ലെ 10.30 മു​ത​ൽ ബ​ജ​റ്റ് ച​ർ​ച്ച ആ​രം​ഭി​ക്കും.