പ്ര​തി​ഷേ​ധ​യാ​ത്ര ന​ട​ത്തി
Sunday, March 26, 2023 12:20 AM IST
ആ​ലു​വ: ഫെ​ഡ​റ​ൽ ബാ​ങ്ക് ഓ​ഫീ​സേ​ഴ്സ് അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മൂ​ക്ക​ന്നൂ​രി​ൽ​നി​ന്നു ആ​ലു​വ​യി​ലേ​ക്ക് പ്ര​തി​ഷേ​ധ​യാ​ത്ര ന​ട​ത്തി. ഫെ​ഡ​റ​ൽ ബാ​ങ്ക് സ്ഥാ​പ​ക​ൻ കെ.​പി.​ ഹോ​ർ​മി​സി​ന്‍റെ സ്മൃ​തി മ​ണ്ഡ​പ​ത്തി​ൽ പു​ഷ്പാ​ർ​ച്ച​ന ന​ട​ത്തി തു​ട​ക്കം കു​റി​ച്ച യാ​ത്ര എ​ഫ്ബിഒഎ ട്ര​ഷ​റ​റും ജാ​ഥാ ക്യാ​പ്റ്റ​നു​മാ​യ ജെ​നീ​ബ് ജെ.​ കാ​ച്ച​പ്പി​ള്ളി ന​യി​ച്ചു. വൈ​കി​ട്ട് മ​ഹാ​ത്മാ​ഗാ​ന്ധി ടൗ​ൺ​ഹാ​ളി​ന് മു​ന്നി​ലെ ഗാ​ന്ധി​സ്ക്വ​യ​റി​ൽ സ​മാ​പി​ച്ച പ്ര​തി​ഷേ​ധ​യാ​ത്ര​യ്ക്ക് എ​ഫ്ബി​ഒ പ്ര​സി​ഡ​ന്‍റ് സ​ച്ചി​ൻ ജേ​ക്ക​ബ് പോ​ൾ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​ആ​ർ. ഷി​മി​ത്ത്, എഐബിഒസി സം​സ്ഥാ​ന പ്ര​സി​ഡന്‍റ് ഉ​ണ്ണി​കൃ​ഷ്ണ​ൻ, പി.ആ​ർ. സു​ജി​ത് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു​മു​ള്ള നൂ​റു​ക​ണ​ക്കി​ന് ബാ​ങ്ക് ഓഫീ​സ​ർ​മാ​ർ പ​ങ്കെ​ടു​ത്തു.

ജ​ന​കീ​യ ബാ​ങ്കിം​ഗ് നി​ല​നി​ർ​ത്തു​ക,വ​ർ​ദ്ധി​പ്പി​ച്ച സ​ർ​വീ​സ് ചാ​ർ​ജു​ക​ളും, ലോ​ണു​ക​ളു​ടെ അ​മി​ത പ​ലി​ശ​നി​ര​ക്കും പി​ൻ​വ​ലി​ക്കു​ക, ഫെ​ഡ​റ​ൽ ബാ​ങ്കി​ന്‍റെ സം​സ്കാ​രം നി​ല​നി​ർ​ത്തു​ക, ബാ​ങ്കി​ലെ തൊ​ഴി​ലാ​ളി സം​ഘ​ട​ന​ക​ളു​ടെ അ​വ​കാ​ശ​ങ്ങ​ളെ മാ​നി​ക്കു​ക തു​ട​ങ്ങി​യ വി​വി​ധ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ചാ​ണ് പ്ര​തി​ഷേ​ധ​യാ​ത്ര സം​ഘ​ടി​പ്പി​ച്ച​ത്.