യൂ​ക്കോ ബാ​ങ്ക് പു​ര​സ്‌​കാ​ര​ങ്ങ​ള്‍ വി​ത​ര​ണം ചെ​യ്തു
Tuesday, March 28, 2023 12:25 AM IST
കൊ​ച്ചി: യൂ​ക്കോ ബാ​ങ്ക് ഭാ​ഷാ സേ​തു പു​ര​സ്‌​കാ​രം, രാ​ജ്ഭാ​ഷാ പു​ര​സ്‌​കാ​ര​ങ്ങ​ള്‍ വി​ത​ര​ണം ചെ​യ്തു. കേ​ര​ള യൂ​ണ​വേ​ഴ്‌​സി​റ്റി ഹി​ന്ദി വ​കു​പ്പ് മേ​ധാ​വി ഡോ. ​എ​സ്. ത​ങ്ക​മ​ണി​യ​മ്മ​ക്ക് യൂ​ക്കോ ഭാ​ഷാ പു​ര​സ്‌​കാ​ര​വും എം​എ ഹി​ന്ദി പ​രീ​ക്ഷ​യി​ല്‍ ഉ​യ​ര്‍​ന്ന മാ​ര്‍​ക്ക് വാ​ങ്ങി വി​ജ​യി​ച്ച എ​റ​ണാ​കു​ളം മ​ഹാ​രാ​ജാ​സ് കോ​ള​ജി​ലെ കെ.​എ​സ്. ല​ക്ഷ്മി, സി.​യു. റ​മീ​സ എ​ന്നി​വ​ര്‍​ക്ക് യൂ​ക്കോ രാ​ജ്ഭാ​ഷാ പു​ര​സ്‌​കാ​ര​വും ന​ല്‍​കി ആ​ദ​രി​ച്ചു.
5000 രൂ​പ കാഷ് അ​വാ​ര്‍​ഡും മെ​മ​ന്‍റോ​യും ന​ല്‍​കി. എ​റ​ണാ​കു​ളം സോ​ണ​ല്‍ ഓ​ഫീ​സി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ യൂ​ക്കോ ബാ​ങ്ക് ഡെ​പ്യൂ​ട്ടി ജ​ന​റ​ല്‍ മാ​നേ​ജ​രും സോ​ണ​ല്‍ മാ​നേ​ജ​രു​മാ​യ ആ​ര്‍.​എ​സ്. അ​ജി​ത്, ഡെ​പ്യൂ​ട്ടി സോ​ണ​ല്‍ ഹെ​ഡ് എ​സ്. ശ​ര​വ​ണ​ന്‍, ചീ​ഫ് മാ​നേ​ജ​ര്‍ എ​സ്. ബി​ജു, സീ​നി​യ​ര്‍ മാ​നേ​ജ​ര്‍ (രാ​ജ്ഭാ​ഷ) സ​ജി​ത കെ. ​ക​ള​ത്തി​ല്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.