പ്ലാ​ന്‍ ഫ​ണ്ട് വെ​ട്ടി​ക്കു​റ​യ്ക്കാ​ന്‍ യു​ഡി​എ​ഫ് ആ​വ​ശ്യ​പ്പെ​ട്ടു: മേ​യ​ര്‍
Friday, March 31, 2023 12:14 AM IST
കൊ​ച്ചി: കോ​ര്‍​പ​റേ​ഷ​ന്‍റെ പ്ലാ​ന്‍ ഫ​ണ്ട് വെ​ട്ടി​ക്കു​റ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ജി​ല്ലാ ആ​സൂ​ത്ര​ണ സ​മി​തി​ക്ക് യു​ഡി​എ​ഫ് ക​ത്ത് ന​ല്‍​കി​യെ​ന്ന് മേ​യ​ര്‍ എം. ​അ​നി​ല്‍​കു​മാ​ര്‍. ഫ​ണ്ട് കു​റ​യ്ക്കു​ന്നെ​ന്ന് പ​രാ​തി പ​റ​ഞ്ഞി​രു​ന്ന​വ​ര്‍ ഫ​ണ്ട് വെ​ട്ടി​ക്കു​റ​യ്ക്കാ​ന്‍ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത് വി​ചി​ത്ര​മാ​ണ്. ഈ ​വ​ര്‍​ഷ​വും വാ​ര്‍​ഷി​ക പ​ദ്ധ​തി​യി​ല്‍ പ​ണം ആ​നു​പാ​തി​ക​മാ​യി കു​റ​വു വ​രു​ത്തി​യി​ട്ടു​ണ്ട്. അ​തു പോ​രാ​യെ​ന്നും ന​ല്‍​കാ​നു​ള്ള പ​ണം മു​ഴു​വ​ന്‍ ഒ​റ്റ​യ​ടി​ക്ക് പി​ടി​ക്ക​ണ​മെ​ന്നു​മാ​ണ് അ​വ​രു​ടെ ആ​വ​ശ്യം. ഇ​ക്കാ​ര്യ​ത്തി​ല്‍ കൗ​ണ്‍​സി​ലി​ല്‍ വി​യോ​ജി​പ്പ് രേ​ഖ​പ്പെ​ടു​ത്തി​യ​തി​ന് പി​ന്നാ​ലെ​യാ​ണ് ആ​സൂ​ത്ര​ണ സ​മി​തി​ക്ക് പ​രാ​തി ന​ല്‍​കി​യ​ത്.
ആ​സൂ​ത്ര​ണ സ​മി​തി ഇ​തം​ഗീ​ക​രി​ച്ചാ​ല്‍ കോ​ര്‍​പ​റേ​ഷ​ന്‍റെ പ്ര​വ​ര്‍​ത്ത​നം ആ​കെ താ​ളം​തെ​റ്റും. മേ​യ​ര്‍​ക്കെ​തി​രെ എ​ന്ന പേ​രി​ല്‍ ന​ട​ത്തു​ന്ന സ​മ​രം ന​ഗ​ര​വി​ക​സ​ന​ത്തി​നും ന​ഗ​ര​വാ​സി​ക​ള്‍​ക്കു​മെ​തി​രെ​യാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്. ഇ​ത് സ്വ​ന്തം കു​ഴി തോ​ണ്ട​ലാ​ണെ​ന്ന് പ്ര​തി​പ​ക്ഷം തി​രി​ച്ച​റി​യ​ണ​മെ​ന്നും മേ​യ​ര്‍ പ​റ​ഞ്ഞു.