വീ​ടി​ന്‍റെ ഗ്രി​ൽ ത​ക​ർ​ത്ത് 25 പ​വ​നും 15,000 രൂ​പ​യും ക​വ​ർ​ന്നു
Saturday, April 1, 2023 12:21 AM IST
തൃ​പ്പൂ​ണി​ത്തു​റ: വീ​ട്ടു​കാ​ർ പ​ള്ളി​യി​ൽ പോ​യ സ​മ​യത്ത് വീ​ടി​ന്‍റെ പി​ന്നി​ലെ ഗ്രി​ൽ ത​ക​ർ​ത്ത് മോഷ്ടാവ് അ​ക​ത്ത് കടന്ന് സ്വ​ർ​ണ​വും പ​ണ​വും ക​വ​ർ​ന്നു. ചോ​റ്റാ​നി​ക്ക​ര പ​ഞ്ചാ​യ​ത്ത് ര​ണ്ടാം വാ​ർ​ഡി​ൽ കോ​ട്ട​യ​ത്തു​പാ​റ കോ​ള​നി​പ്പ​ടി എ.​പി വ​ർ​ക്കി റോ​ഡി​ൽ ഞാ​ളി​യ​ത്ത് മോ​ഹ​ന​ൻ തോ​മ​സിന്‍റെ വീ​ട്ടി​ൽ നി​ന്നാ​ണ് 25 പ​വ​ൻ സ്വ​ർ​ണ​വും 15,000 രൂ​പ​യും മോ​ഷ​ണം പോ​യ​ത്.
വ്യാ​ഴാ​ഴ്ച വൈ​കി​ട്ട് 6.30ന് ​മോ​ഹ​ന​നും ഭാ​ര്യ​യും അ​ടു​ത്തു​ള്ള എ​രു​വേ​ലി പ​ള്ളി​യി​ൽ പോ​യി സു​വി​ശേ​ഷ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്ത് രാത്രി ഒന്പതിന് വീട്ടിൽ തി​രി​ച്ചെ​ത്തിയ​പ്പോ​ഴാ​ണ് അ​ല​മാ​ര തു​റ​ന്നുകി​ട​ക്കു​ന്ന​ത് ക​ണ്ട​ത്.
പ​രി​ശോ​ധ​ന​യി​ൽ സ്വ​ർ​ണ​വും പ​ണ​വും ന​ഷ്ട​മാ​യ​ത​റി​ഞ്ഞ​തോ​ടെ പോ​ലീ​സി​ൽ വിവരം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ചോ​റ്റാ​നി​ക്ക​ര പോ​ലീ​സ് കേ​സ് എ​ടു​ത്ത് അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ചു.