വൈസ് ചെയർമാൻ ഉൾപ്പെടെ മൂന്നുപേർക്കെതിരേ കേസ്
Tuesday, May 30, 2023 1:03 AM IST
തൃ​പ്പൂ​ണി​ത്തു​റ: തൃ​പ്പൂ​ണി​ത്തു​റ ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി​യു​ടെ പ​രാ​തി​യി​ൽ ന​ഗ​ര​സ​ഭ വൈ​സ് ചെ​യ​ർ​മാ​ൻ ഉ​ൾ​പ്പെ​ടെ മൂ​ന്നു പേ​ർ​ക്കെ​തി​രേ ഹി​ൽ​പാ​ല​സ് പോ​ലീ​സ് കേ​സെ​ടു​ത്തു. ത​ട​ഞ്ഞു നി​ർ​ത്തി ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്നും ഔ​ദ്യോ​ഗി​ക കൃ​ത്യ​നി​ർ​വ​ഹ​ണം ത​ട​സ​പ്പെ​ടു​ത്തി​യെ​ന്നും കാ​ണി​ച്ച് സെ​ക്ര​ട്ട​റി സു​ഗ​ത കു​മാ​ർ ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് വൈ​സ് ചെ​യ​ർ​മാ​ൻ കെ.​കെ. പ്ര​ദീ​പ് കു​മാ​ർ, സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ യു.​കെ. പീ​താം​ബ​ര​ൻ, കൗ​ൺ​സി​ല​ർ കെ.​ടി. അ​ഖി​ൽ​ദാ​സ് എ​ന്നി​വ​ർ​ക്കെ​തി​രേ പോ​ലീ​സ് കേ​സെ​ടു​ത്തത്.
ക​ഴി​ഞ്ഞ 12നും 16​നും 25നും ​ഇ​വ​ർ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്നാ​ണ് പ​രാ​തി​യി​ൽ പ​റ​യു​ന്ന​ത്. ന​ഗ​ര​സ​ഭ​യി​ലെ ആ​രോ​ഗ്യ വ​കു​പ്പ് സൂ​പ്പ​ർ​വൈ​സ​ർ​ക്ക് അ​ധി​കാ​രം പ​ങ്കി​ട്ട് ന​ൽ​കാ​ത്ത​തും ലോ​ഗ് ബു​ക്ക് പ​രി​ശോ​ധി​ക്കു​ന്ന​ത​ട​ക്ക​മു​ള്ള വി​രോ​ധ​വു​മാ​ണ് കാ​ര​ണ​മെ​ന്നാ​ണ് പ​രാ​തി​യി​ലു​ള്ള​ത്.
25നു ​വൈ​കി​ട്ട് 6.30ന് ​ഓ​ഫീ​സി​ൽ നി​ന്നി​റ​ങ്ങ​വേ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ വീ​ഡി​യോ ഉ​ൾ​പ്പെ​ടെ സെ​ക്ര​ട്ട​റി പോ​ലീ​സി​ൽ ഹാ​ജ​രാ​ക്കി​യി​ട്ടു​ണ്ട്. അ​തേ സ​മ​യം പു​തി​യ സെ​ക്ര​ട്ട​റി ചു​മ​ത​ല​യെ​ടു​ത്ത ശേ​ഷം ന​ട​പ്പാ​ക്കി​യ ഭ​ര​ണ​പ​രി​ഷ്കാ​ര​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ന​ഗ​ര​സ​ഭ​യി​ലു​ണ്ടാ​യ പ്ര​തി​സ​ന്ധി​ക​ളെ​ക്കു​റി​ച്ച് സം​സാ​രി​ച്ച​താ​ണ് ഇ​ത്ത​ര​ത്തി​ൽ പ​രാ​തി​യു​ണ്ടാ​യ​തി​ലെ​ത്തി​യ​തെ​ന്നാ​ണ് വൈ​സ് ചെ​യ​ർ​മാ​ൻ കെ.​കെ. പ്ര​ദീ​പ് കു​മാ‍​ർ പ​റ​ഞ്ഞ​ത്.