ആ​ര്‍​മി​യി​ല്‍ ജോ​ലി വാ​ഗ്ദാ​നം ചെ​യ്തു ത​ട്ടി​പ്പ്; പ്ര​തി പി​ടി​യി​ല്‍
Tuesday, May 30, 2023 1:07 AM IST
കൊ​ച്ചി: ഇ​ന്ത്യ​ന്‍ ആ​ര്‍​മി​യി​ല്‍ ജോ​ലി വാ​ഗ്ദാ​നം ചെ​യ്തു ത​ട്ടി​പ്പ് ന​ട​ത്തി​യ പ്ര​തി പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യി. മ​ര​ടി​ല്‍ താ​മ​സി​ക്കു​ന്ന കൊ​ല്ലം ആ​ണ്ടൂ​ര്‍ സ്വ​ദേ​ശി സ​ന്തോ​ഷ് കു​മാ​റി(48)​നെ​യാ​ണ് എ​റ​ണാ​കു​ളം സൗ​ത്ത് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.
ക​ണ്ണൂ​ര്‍, മ​ല​പ്പു​റം സ്വ​ദേ​ശി​ക​ളി​ൽ​നി​ന്ന് ല​ക്ഷ​ങ്ങ​ള്‍ ത​ട്ടി​യെ​ടു​ത്തെ​ന്ന പ​രാ​തി​യി​ല്‍ എ​റ​ണാ​കു​ളം ടൗ​ണ്‍ സൗ​ത്ത് പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് പ്ര​തി പി​ടി​യി​ലാ​യ​ത്.
ഇ​യാ​ള്‍​ക്കെ​തി​രേ വി​വി​ധ ജി​ല്ല​ക​ളി​ലാ​യി സ​മാ​ന​മാ​യ 37ഓ​ളം കേ​സു​ക​ളും ചെ​ക്ക് കേ​സു​ക​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള് മ​റ്റ് ത​ട്ടി​പ്പ് കേ​സു​ക​ളും ഉ​ണ്ടെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. പ്ര​തി സ​മാ​ന​മാ​യ രീ​തി​യി​ല്‍ കൂ​ടു​ത​ല്‍ ത​ട്ടി​പ്പു​ക​ള്‍ ന​ട​ത്തി​യി​ട്ടു​ണ്ടോ എ​ന്ന് പോ​ലീ​സ് അ​ന്വേ​ഷി​ച്ചു​വ​രി​ക​യാ​ണ്.